കോട്ടയം : പുതിയ ഇടതുമുന്നണി സര്‍ക്കാരില്‍ കേരളാ കോണ്‍ഗ്രസ്-എമ്മിന് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ. മാണി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്യുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ പാലായില്‍ തനിക്കെതിരേ വ്യക്തിഹത്യയും കള്ള പ്രചാരണങ്ങളുമാണ് യുഡിഎഫ് നടത്തിയത്. ബിജെപിയുമായി അവര്‍ വോട്ട് കച്ചവടം നടത്തിയെന്നും ജോസ് കെ. മാണി പറഞ്ഞു.
പുതിയ ഇടതുമുന്നണി സര്‍ക്കാരില്‍ കേരളാ കോണ്‍ഗ്രസ്-എമ്മിന് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ. മാണി
RECENT NEWS
Advertisment