കാട്ടാനയുടെ ആക്രമണത്തിനിരയായ ടാപ്പിങ്ങ് തൊഴിലാളിയ്ക്ക് അടിയന്തിരമായി ചികിത്സ സഹായം ലഭ്യമാക്കണം : ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തിലെ വാവേലി എന്ന സ്ഥലത്ത് കാട്ടാനയുടെ ആക്രമണത്തിനിരയായ ടാപ്പിങ്ങ് തൊഴിലാളിയ്ക്ക് അടിയന്തിരമായി ചികിത്സ ധനസഹായം ലഭ്യമാക്കണമെന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. മലയാറ്റൂര്‍ ഡി.എഫ്.ഒയെയും എറണാകുളം ജില്ലാ കളക്ടറെയും ഫോണില്‍ ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കുവാനും ചികിത്സയ്ക്ക് വേണ്ട ധനസഹായം ഉടന്‍ ലഭ്യമാക്കുവാനും എംപി ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.റോണി മാത്യുവുമായിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് എം.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച്‌ ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

അഡ്വ.റോണി മാത്യുവിന്‍്റെ നേതൃത്വത്തില്‍ നടത്തിയ കാര്‍ഷക കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട് കോട്ടപ്പടി പഞ്ചായത്തിലെ വാവേലി ഉള്‍പ്പടെയുളള വിവിധ മേഖലകള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ജനജീവിതം ഓരോ ദിവസവും പിന്നിടുന്തോറും വന്യജീവി ശല്ല്യം കൊണ്ട് ദുസ്സഹമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് ശാശ്വതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് കേരള കോണ്‍ഗ്രസ് (എം) എന്നും പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണി എംപി പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...