കഴക്കൂട്ടം – കടമ്പാട്ടുകോണം ദേശീയപാത നിര്‍മ്മാണം 795 കോടിക്ക് കരാറായി

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : ആറ്റിങ്ങലിന്റെ ചിരകാല സ്വപ്നമായ ‘ ആറ്റിങ്ങല്‍ ബൈപാസ് ‘ യാഥാര്‍ഥ്യത്തിലേക്ക്. ആറ്റിങ്ങല്‍ ബൈപാസ് ഉള്‍പ്പെടുന്ന കഴക്കൂട്ടം – കടമ്പാട്ടുകോണം ദേശീയപാത നിര്‍മാണം 795 കോടിക്ക് കരാറായി. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ഡിഎസ് പ്രോജക്‌ട് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാറെടുത്തത്. ദേശീയപാത നിര്‍മ്മാണത്തിനായി 7 കമ്പനികളാണ് താല്‍പര്യപത്രം നല്‍കിയിരുന്നത്. ബാങ്ക് ഗാരന്റി നടപടികള്‍ കൂടി പൂര്‍ത്തിയായാല്‍ ഏറ്റെടുത്ത സ്ഥലം നിര്‍മ്മാണത്തിനായി കമ്പനിക്ക് കൈമാറുമെന്ന് അടൂര്‍ പ്രകാശ് എം പി പറഞ്ഞു.

കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെ 29.83 കി.മി റോഡാണ് വികസിപ്പിക്കുന്നത്. 12 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആണ് ആറ്റിങ്ങല്‍ ബൈപാസ്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നടക്കുന്ന തിരുവാറാട്ട് കാവ് ക്ഷേത്രത്തിന് 500 മീറ്റര്‍ സ്ഥലത്ത് എലിവേറ്റഡ് ഫ്ലൈ ഓവര്‍ നിര്‍മിച്ച്‌ പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു എം പി പറഞ്ഞു. കടമ്പാട്ടുകോണം-മുതല്‍ കഴക്കൂട്ടം വരെയുള്ള 29.83 കിലോമീറ്റര്‍ റോഡിന്റെ വികസനത്തിനായി 69 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്.

100 കിലോമീറ്റര്‍ കുറഞ്ഞ വേഗം നല്‍കാന്‍ പ്രാപ്തിയുള്ള റോഡിന് സര്‍വീസ് റോഡുകളുമായി ബന്ധമുണ്ടായിരിക്കും എങ്കിലും വാഹനങ്ങള്‍ക്ക് ഒരിടത്തും ദേശീയപാത കുറുകെ കടക്കേണ്ടി വരില്ല. സിഗ്നല്‍ സംവിധാനങ്ങള്‍ പോലും ഒഴിവാക്കിക്കൊണ്ടുള്ള നിര്‍മ്മാണമാണ് ദേശീയപാത വിഭാഗം ആലോചിക്കുന്നത്. കടമ്പാട്ടുകോണം – കഴക്കൂട്ടം പാതയില്‍ ആറ് മേല്‍പാലങ്ങളും 16 അടിപ്പാതകളും രണ്ട് മേല്‍പാതകളും നിര്‍മ്മിക്കണം. മറ്റ് ചിലയിടങ്ങളില്‍ക്കൂടി അടിപ്പാതകളുടെയും മേല്‍പാതകളുടെയും സാധ്യത ദേശീയപാത വിഭാഗം പരിശോധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...