സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇടത് സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

പി.ജെ. ജോസഫ് വിഭാഗം നല്‍കിയ വിപ്പ് അംഗീകരിക്കില്ല. പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. തങ്ങളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണെന്നും അതിനാല്‍ മുന്നണിക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും അ​വി​ശ്വാ​സ​പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍ക്കാ​നാ​ണ് ജോ​സ്​ പക്ഷത്തിന്റെ തീ​രു​മാ​നം. എ​ന്നാ​ല്‍ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തിന്റെ  നി​ല​പാ​ട്​ യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്.

നാളെ നടക്കുന്ന രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും അവിശ്വാസ പ്രമേയവും ചൂണ്ടിക്കാട്ടിയാണ് കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ അഞ്ചംഗ​ങ്ങ​ള്‍ക്ക് യു.​ഡി.​എ​ഫ് മൂ​ന്നു​വ​രി വി​പ്പ് ന​ല്‍കി​യ​ത്. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭ​യി​ലെ ചര്‍ച്ചകളിലും സ്വീകരിക്കേണ്ട യു.​ഡി.​എ​ഫ് നിലപാടാണ് സ​ണ്ണി ജോ​സ​ഫ് ന​ല്‍കി​യ​ വി​പ്പി​ലൂടെ നിര്‍ദേശിച്ചിട്ടുള്ളത്. നിയ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ മൂ​ന്നു​വ​രി വി​പ്പ് ലം​ഘി​ച്ചാ​ല്‍ അ​യോ​ഗ്യ​രാ​ക്കു​ന്ന​തു​ള്‍പ്പെ​ടെയുള്ള ന​ട​പ​ടി​ക​ള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.  എ​ന്നാ​ല്‍ മു​ന്ന​ണി​യു​ടെ വി​പ്പി​ന് എ​ത്ര​മാ​ത്രം നി​യ​മ​സാ​ധു​ത​യു​ണ്ടാ​കു​മെ​ന്ന സം​ശ​യ​വു​മു​ണ്ട്. പാ​ര്‍​ട്ടി നി​ല​പാ​ടു​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ല്‍ സ്വ​ന്തം അം​ഗ​ങ്ങ​ള്‍​ക്ക്​ അ​ത​ത്​ പാ​ര്‍ട്ടി​യാ​ണ് വി​പ്പ് ന​ല്‍കേ​ണ്ട​ത്. ഇ​ത​നു​സ​രി​ച്ച്‌​ കേ​ര​ള കോണ്‍ഗ്രസിലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും പ​ര​സ്​​പ​രം വി​പ്പ്​ ന​ല്‍കി​. ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും ഇരുപക്ഷ​വും ന​ല്‍​കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...