ജോസ് കെ മാണി എംപിക്ക് കേരള കോണ്‍ഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്വീകരണo

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : വാര്‍ഡ് തലം മുതല്‍ സംസ്ഥാനതലം വരെ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ച ശേഷം കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എംപിക്ക് കേരള കോണ്‍ഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്വീകരണവും പാര്‍ട്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമ്മേളനവും ഒക്ടോബര്‍ 31 ന് കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി കീപ്പുറം അറിയിച്ചു.

സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫന്‍ ജോര്‍ജ് ,കോട്ടയം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫസര്‍ ലോപ്പസ് മാത്യു, നിയോജക മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പി.എം മാത്യു , സഖറിയാസ് കുതിരവേലി, സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, പാര്‍ട്ടി ഉന്നതാധികാര സമിതിയിലും സ്റ്റിയറിങ് കമ്മിറ്റിയിലേക്കും സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും ജില്ലാ ഭാരവാഹിതത്വത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സമ്മേളനത്തില്‍ വെച്ച്‌ അനുമോദനവും നല്‍കുന്നതാണ്.

കടപ്പൂരന്‍ ഓഡിറ്റോറിയത്തില്‍ 2 മണിക്ക്‌ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി കീപ്പുറം അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എംപി,സ്റ്റീഫന്‍ ജോര്‍ജ് ,പി എം മാത്യു, ഉന്നതാധികാര സമിതി അംഗം സഖറിയാസ് കുതിരവേലി, കെ ടി യു സി എം സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി നിയോജകമണ്ഡലത്തില്‍ നിന്നുള്ള ജില്ലാ സംസ്ഥാന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി...

ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി കെ രാജൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി...