തൊടുപുഴ: ജോസ്. കെ. മാണിയുടെ മുന്നണി മാറ്റത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പി. ജെ. ജോസഫ്. ജോസ്. കെ. മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചതെന്ന് പി.ജെ. ജോസഫ് വെളിപ്പെടുത്തി. അത് വേണ്ടെന്ന് വെച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണെന്നും പി. ജെ. ജോസഫ് പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ സഹോദരി സാലിയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോഴുള്ള പ്രതിസന്ധി ഉണ്ടാകില്ല എന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. സഹോദരി സ്ഥാനാര്‍ത്ഥിയാകുന്നത് മാറ്റി ജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ ചിഹ്നം നല്‍കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നതാണെന്ന് പി. ജെ. ജോസഫ് പറഞ്ഞു.
മുന്നണി മാറി ഇടത് പക്ഷത്തില്‍ പോയ ജോസ്. കെ. മാണിയുടെ നടപടിക്കെതിരെ സാലിയുടെ ഭര്‍ത്താവ് എം. പി. ജോസഫ് കഴിഞ്ഞദിവസം രംഗത്ത് എത്തിയിരുന്നു.