ജോസ് കെ.മാണിയുടെ സമ്മര്‍ദത്തിന് സിപിഎം വഴങ്ങുന്നു : മാണി ഗ്രൂപ്പിന് കൂടുതൽ സീറ്റ് നല്‍കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസിന് പത്തു സീറ്റുകള്‍ നല്‍കാമെന്ന ധാരണയിലേക്ക് ഇടതുമുന്നണി എത്തുന്നു. നാളെ ചേരാനിരിക്കുന്ന മുന്നണി യോഗത്തിന് മുന്‍പായി സിപിഎം കേരള കോണ്‍ഗ്രസ് നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നാളെ തുടങ്ങാനിരിക്കെ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് കൂടുതല്‍ വഴങ്ങേണ്ട അവസ്ഥയിലാണ് സിപിഎം. ആറു സീറ്റുകള്‍ നല്‍കാമെന്ന് സിപിഎമ്മിന്‍റെ വാഗ്ദാനത്തില്‍ തൃപ്തിയില്ലാതെ കൂടുതല്‍ സീറ്റിനായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ അനുകൂലമാവുകയാണ് കോട്ടയം ജില്ലയിലെ ആകെ ഒന്‍പതു സീറ്റുകളില്‍ നാലു സീറ്റുകള്‍ എന്ന ധാരണയിലെത്തുകയാണ്.

പാലാ സീറ്റിന് പുറമേ സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയും സ്കറിയ തോമസ് മത്സരിച്ച കടുത്തുരുത്തിയും കേരള കോണ്‍ഗ്രസിന് നല്‍കും. ജനാധിപത്യ കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പൂഞ്ഞാറും ജോസ് കെ.മാണിക്ക് നല്‍കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജും കാഞ്ഞിരപ്പള്ളിയില്‍ എന്‍.ജയരാജും മത്സരിക്കുമെന്നാണ് ജോസ് കെ.മാണി സിപിഎം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. റോഷി അഗസ്റ്റിന്റെ സിറ്റിങ് സീറ്റായ ഇടുക്കിക്ക് പുറമേ പി.ജെ.ജോസഫിന്റെ സിറ്റിങ് സീറ്റായ തൊടുപുഴയും കേരള കോണ്‍ഗ്രസിനാണ്.
പത്തനംതിട്ടയില്‍ റാന്നി നല്‍കാന്‍ ഏകദേശ ധാരണയായെങ്കിലും സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തോട് കൂടി ആലോചിച്ചാവും അന്തിമ തീരുമാനം.

ഇരിക്കൂര്‍ സിപിഐ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കും. പകരം സിപിഐക്ക് പേരാവൂര്‍ നല്‍കാനാണ് ധാരണ. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടിയോ പേരാമ്പ്രയോ കുറ്റ്യാടിയോ വിട്ടുനല്‍കാമെന്നാണ് സിപിഎം ജോസ് കെ.മാണിയെ അറിയിച്ചിരിക്കുന്നത്. തിരുവമ്പാടിക്കാണ് സാധ്യത കൂടുതല്‍. യുഡിഎഫില്‍ നിന്നപ്പോള്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയും അവര്‍ക്ക് നല്‍കും. ഇടതുമുന്നണിയില്‍ കാലങ്ങളായി നില്‍ക്കുന്ന ചില കക്ഷികള്‍ നഷ്ടം സഹിക്കേണ്ടി വരും. ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പടെ വേര്‍പിരിഞ്ഞുപോയ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പകുതിയായി വെട്ടികുറയ്ക്കും. സ്കറിയ തോമസിന്റെ കേരള കോണ്‍ഗ്രസിനും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കേരള കോണ്‍ഗ്രസിനും ഇത്തവണ സീറ്റുണ്ടാവില്ല. മുന്നണി അധികാരത്തില്‍ വന്നാല്‍ ഇരുനേതാക്കള്‍ക്കും സുപ്രധാന പദവികള്‍ നല്‍കാമെന്നാണ് വാഗ്ദാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...