ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത് ; യുഡിഎഫിലേക്ക് മടങ്ങണം എന്ന് കോൺഗ്രസ് മുഖപത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്ന് കോൺഗ്രസ് മുഖപത്രം. ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖ പ്രസംഗം പറയുന്നു. കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ല. കോൺഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയ്യാറാകില്ലെന്ന മുന്നറിയിപ്പും മുഖപത്രം വിശദമാക്കുന്നു. ഘടക കക്ഷിയുടെ ആവശ്യങ്ങൾ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോൺഗ്രസിനില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിൽ ആവശ്യപ്പെട്ട മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് നൽകിയത് മുന്നണി മര്യാദയുടെ പേരിലാണെന്നും മുഖപത്രം പറയുന്നു .

കെഎം മാണി വത്തിക്കാൻ പോലെ കാത്ത് സൂക്ഷി്ച പാലായിൽ ജോസ് കെ മാണി തോറ്റത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കഠിനമായതാണ്. നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കർഷകർക്ക് അവകാശബോധത്തിന്റെയും സംഘബോധത്തിന്റേയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ എം മാണിയുടെ മകന് രാഷ്ട്രീയത്തിൽ കർഷക രാഷ്ട്രീയത്തിന്റെ നഴ്സറി പാഠങ്ങൾ പോലും വശമില്ലെന്നും വീക്ഷണത്തിലെ ലേഖനം കുറ്റപ്പെടുത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി വലിയകാവ് റോഡില്‍ തെങ്ങ് റോഡിലേക്ക് വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്

0
റാന്നി : റാന്നി വലിയകാവ് റോഡില്‍ സിറ്റാഡല്‍ സ്കൂള്‍ ജംഗ്ഷന് സമീപം തെങ്ങ്...

‘ഡല്‍ഹി ചലോ’ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

0
ന്യൂഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...

ജല മാമാങ്കത്തിന് ഒരുങ്ങി തലവടി ചുണ്ടൻ : ഒന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ ഒന്നാം...

0
എടത്വാ : നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇനി എട്ട് ദിവസങ്ങൾ മാത്രം...

സഭാ തർക്കം നിലനിൽക്കുന്ന ആറു പള്ളികളിൽ നൽകി വന്നിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

0
കൊച്ചി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികളില്‍ നല്‍കി വന്നിരുന്ന പോലീസ്...