ജല മാമാങ്കത്തിന് ഒരുങ്ങി തലവടി ചുണ്ടൻ : ഒന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ ഒന്നാം നമ്പർ വള്ളമായി തുഴയെറിയും

For full experience, Download our mobile application:
Get it on Google Play

എടത്വാ : നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇനി എട്ട് ദിവസങ്ങൾ മാത്രം അവശേഷിക്കെ തലവടി ചുണ്ടൻവള്ളം നടത്തിയ ട്രാക്ക് എൻട്രി ഇരുകരകളിൽ ഉണ്ടായിരുന്ന കാണികളെ ആവേശത്തിമർപ്പിലാക്കി. ബിനു എച്ച്.പുതുവേലിൽ, ജോസ് പുതിയറ എന്നിവർ ക്യാപ്റ്റൻമാരായി വി.ബി.സി കൈനകരിയുടെ കൈ കരുത്തിലാണ് മത്സരത്തിന് ഒരുങ്ങുന്നത്. വി.ബി.സി കൈനകരി പ്രസിഡന്റ് സജു സെബാസ്റ്റ്യൻ, സെക്രട്ടറി സി.ജി വിജയപ്പൻ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ട്രാക്ക് എൻട്രി ജലോത്സവ പ്രേമികളായ ആരാധർക്ക് പുത്തൻ പ്രതീക്ഷയാണ് നല്കിയിരിക്കുന്നതെന്ന് തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് റിക്സൺ ഉമ്മൻ എടത്തിൽ, സെക്രട്ടറി അരുൺ പുന്നശ്ശേരിൽ, ട്രഷറർ ഷിക്കു കുര്യൻ, വൈസ് പ്രസിഡന്റ് ജോജി വയലപ്പള്ളി, ടീം മാനേജർ ജോമോൻ ചക്കാലയിൽ എന്നിവർ അറിയിച്ചു.

ഈ വർഷവും വിവിധ ക്ലബുകളെയും ഗ്രാമങ്ങളെയും പ്രതിനിധികരിച്ച് 22 ചുണ്ടൻ വള്ളങ്ങൾ പുന്നമടയുടെ ഓളപ്പരപ്പിൽ തീ പാറിക്കും. ഈ തവണ ആദ്യം രജിസ്റ്റർ ചെയ്തത് തലവടി ചുണ്ടൻ വള്ളമാണ്. ഒന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ ഒന്നാം നമ്പർ വള്ളമായാണ് തലവടി ചുണ്ടന്‍ തുഴ എറിയുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ടെന്ന് മീഡിയ കോർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ അറിയിച്ചു. തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആണ് ഇത്തവണ മത്സരത്തിനൊരുങ്ങുന്നത്. ട്രാക്ക് എൻട്രി വീക്ഷിക്കാൻ തലവടി ചുണ്ടൻ വള്ളത്തിന്റെ ഓഹരി ഉടമകൾ ഉൾപ്പെടെ നിരവധി പേർ പുന്നമടയിലെത്തിയിരുന്നു. നെഹ്‌റുവിന്റെ കൈയൊപ്പ് ചാർത്തിയ വെള്ളി കപ്പ് തലവടിയിൽ എത്തുമെന്നുള്ള വലിയ പ്രതീക്ഷയിലാണ് ആരാധകരെന്ന് തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡന്റ് റിക്സൺ ഉമ്മൻ എടത്തിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...