കോട്ടയം: ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയിലും ഉന്നതാധികാര സമിതിയിലും കേരളത്തിൻ്റെ പ്രത്യേകത എടുത്തുകാണിക്കുന്നതിനും തീരുമാനം അനുകൂലമാക്കുന്നതിനും ബന്ധപ്പെട്ട പ്രദേശങ്ങളിൽ നേരിട്ടുള്ള പരിശോധന നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി പറഞ്ഞു. വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് വീടുകളും കൃഷിഭൂമിയും ഉൾപ്പെടെയുളള വിവരങ്ങൾ പഠിക്കാനുള്ള സർക്കാർ തീരുമാനം ആശ്വാസകരമാണ്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര ഉന്നതാധികാര സമിതി ചെയർമാനും നിവേദനങ്ങൾ നൽകിയിരുന്നതായി ജോസ് കെ മാണി പറഞ്ഞു.
ബഫർ സോൺ : സർക്കാർ തീരുമാനം സ്വാഗതാർഹം – ജോസ് കെ മാണി എം പി
RECENT NEWS
Advertisment