കോഴിക്കോട്‌ വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട ; വധശ്രമക്കേസ് പ്രതി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിച്ചുനല്‍കുന്ന റാക്കറ്റില്‍ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡന്‍സാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടി. കണ്ണൂര്‍ അമ്പായത്തോട് സ്വദേശി പാറച്ചാലില്‍ വീട്ടില്‍ അജിത് വര്‍ഗീസ് (22), കുറ്റ്യാടി പാതിരിപ്പറ്റ സ്വദേശി കിളിപൊറ്റമ്മല്‍ വീട്ടില്‍ അല്‍ത്താഫ് (36), കാസര്‍കോട്‌ പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടില്‍ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ഓണത്തോടനുബന്ധിച്ചുള്ള ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവര്‍ പോലീസിന്റെ വലയിലായത്‌.

കഴിഞ്ഞ ദിവസം 300 ഗ്രാം എംഡിഎംഎയും എക്സ്റ്റസി ടാബ്‌ലറ്റുകളും 170 ഓളം എല്‍എസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിരുന്നു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ്  കമ്മീഷണര്‍ പി പ്രകാശന്റെ നേതൃത്വത്തിലുള്ള ഡിസ്‌ട്രിക്‌ട്‌ ആന്റി നാര്‍ക്കോട്ടിക് സ്‌പെ‌ഷ്യല്‍ ആക്‌ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇന്‍സ്‌പെക്‌ടര്‍ എന്‍ പ്രജീന്റെ നേതൃത്വത്തിലുള്ള പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. ഇവരുടെ വലയില്‍ പെട്ട വിദ്യാര്‍ഥികളില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ഇവരെ പോലീസ് ദിവസങ്ങളായി രഹസ്യമായി നീരീക്ഷിച്ചുവരികയായിരുന്നു. അജിത് വര്‍ഗീസിനെതിരെ വധശ്രമം, മയക്കുമരുന്ന് കടത്ത്‌, മോഷണം ഉള്‍പ്പടെ നിരവധി കേസുകള്‍ നിലവിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...