തമ്മിലടിച്ച്‌….മലക്കംമറിഞ്ഞ്…ചെളിവാരിയെറിഞ്ഞ്…..കുതികാല്‍ വെട്ടി കേരളാ കോണ്‍ഗ്രസ് ; യു.ഡി.എഫിന് തീരാത്ത തലവേദന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇടത് മുന്നണിയിലേക്ക് എന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി. ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ജോസഫ് വിഭാഗമാണെന്നും മുന്നണി വിടുമോ എന്ന കാര്യം ജോസഫ് വിഭാഗത്തോടാണ് ചോദിക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു. പിണറായി വിജയന്‍ മികച്ച നേതാവെന്ന പി ജെ ജോസഫിന്റെ  ലേഖനവും പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണിയോട് അടുക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നുവെന്ന് ജോസ് കെ മാണി ആരോപിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   സ്ഥാനം പാര്‍ട്ടി രാജിവെക്കണമെന്ന യുഡിഎഫ് നിര്‍ദ്ദേശം പരസ്യമായി നിരാകരിച്ചതോടെ ജോസ് കെ മാണിയുടെ നീക്കങ്ങള്‍ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം നോക്കുന്നത്.

കേരള കോണ്‍ഗ്രസില്‍ മറ്റൊരു മുന്നണി മാറ്റത്തിന് കളമൊരുങ്ങുകയാണോ എന്ന സംശയം ബലപ്പെടുന്ന സൂചനകളാണ് പുറത്ത് വന്നിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടു വന്നാല്‍ ജോസ് കെ മാണി വിഭാഗം ഇടതു പിന്തുണ സ്വീകരിച്ചേക്കുമെന്നും ഇത് മുന്നണി മാറ്റത്തിലേക്ക് എത്തുമെന്നുമുള്ള വിലയിരുത്തലുകള്‍ക്കിടെയാണ് ഇടത് മുന്നണിയെ ലക്ഷ്യമിടുന്നത് ജോസഫ് വിഭാഗമാണെന്ന് ജോസ് കെ മാണി തിരിച്ചടിച്ചത്. രണ്ടായി മാറിയിട്ടും മുന്നണിയില്‍ നിന്ന് പരസ്പരം പോരടിക്കുന്ന ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസ് വീണ്ടും ചര്‍ച്ചക്ക് ഒരുങ്ങുകയാണ്. എങ്കിലും രണ്ട് കൂട്ടര്‍ക്കും ഒരേ പോലെ സ്വീകാര്യമായ പരിഹാരമുണ്ടാകുമോ എന്നതാണ് അറിയേണ്ടത്. ഇല്ലെങ്കില്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി വിലപേശാന്‍ ഇരുവിഭാഗവും ശ്രമിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസ്ക് ധരിച്ചെത്തിയ ആൾ വൈറ്റിലയിൽ ജീവനക്കാരിയെ കബളിപ്പിച്ച് 6000 രൂപയുമായി മുങ്ങി

0
കൊച്ചി: കടയുടമയുടെ നിർദ്ദേശപ്രകാരമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലെത്തിയ മാസ്‌ക് ധരിച്ച അജ്ഞാതൻ സെയിൽസ്...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമായി കേരള പോലീസിന്റെ പോൽ-ആപ്പ്

0
തിരുവനന്തപുരം: അവധിക്കാലത്തോ മറ്റ് ആവശ്യങ്ങൾക്കോ വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമാവുകയാണ് കേരള...