ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇല്ല : റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പാർട്ടി നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ ജോസ് കെ മാണി വിശദീകരിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ചർച്ചകൾ സ്റ്റീയറിംഗ് കമ്മിറ്റിയിൽ നടക്കുമെന്നും റോഷി.

അതേസമയം ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്ന് സൂചനയുണ്ട്. ഇടത് മുന്നണി പ്രവേശനത്തിന്റെ മുന്നോടിയായാണ് രാജിയെന്നാണ് ലഭിക്കുന്ന വിവരം. കേരള കോൺഗ്രസ് എമ്മിന്റെ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരുന്നുണ്ട്. ഇതിനിടെയാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെയ്ക്കുമെന്നും ഇടത് മുന്നണി പ്രവേശനം ഉടൻ ഉണ്ടാകുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ജോസ് കെ മാണി പക്ഷത്തെ ഒപ്പം കൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ സിപിഐഎം, സിപിഐ ഉഭകക്ഷി ചർച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ആദ്യമായാണ് ഈ വിഷയത്തിൽ സിപിഐ ചർച്ചയ്ക്ക് തയ്യാറായത്. ചർച്ചയ്ക്കുളള നിർദേശം മുന്നോട്ടുവെച്ചത് സിപിഐഎം ആയിരുന്നു. തദേശ തെരഞ്ഞെടുപ്പിൽ ജോസ് പക്ഷവുമായി ധാരണയാകാമെന്ന അഭിപ്രായമാണ് സിപിഐ മുന്നോട്ടുവെച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...