“എക്സിറ്റ് പോളുകൾ തെറ്റും , എൽഡിഎഫ് വരും”: തികഞ്ഞ ആത്മവിശ്വാസത്തിൽ ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

പാലാ : വോട്ടെണ്ണൽ തുടങ്ങനിരിക്കെ ഇടതുമുന്നണിയുടെ വിജയത്തിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. മുൻകാലങ്ങളിലേതുപോലെ ഇത്തവണയും എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റുമെന്നും എൽഡിഎഫ് തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷത്തെക്കുറിച്ച് കൃത്യമായ ഒരു കണക്ക് പറയാൻ അദ്ദേഹം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷം ജനങ്ങളുടെ കൈകളിലാണെന്നും ജനങ്ങൾ അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള കോൺഗ്രസ് മത്സരിക്കുന്ന 12 സീറ്റുകളും പാർട്ടിയുടെ നിലനിൽപ്പിന് ഏറെ പ്രധാനപ്പെട്ടതാണെന്നും ഈ സീറ്റുകളിലെല്ലാം വലിയ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തുന്നതിന് മുൻപായി പള്ളിയിൽ പോയി കുർബാന കണ്ട ശേഷമാണ് അദ്ദേഹം ഫലമറിയാൻ എത്തിയത്.
സ്ട്രോങ്ങ് റൂമുകളെയും താക്കോലിനെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളെ ജോസ് കെ മാണി തമാശയോടെയാണ് പ്രതികരിച്ചത്. സ്ട്രോങ്ങ് റൂം തുറക്കുമ്പോൾ പാമ്പുണ്ടാകുമോ എന്ന ട്രോളുകൾക്ക് മറുപടിയായി “ഇന്ന് ഒരു പാമ്പും ഇല്ല, ആവേശത്തിന്റെ ആവേശം മാത്രമേയുള്ളൂ” എന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...