Tuesday, April 30, 2024 8:55 pm

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം അടുത്ത ആഴ്ച ഉണ്ടായേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോസ് കെ മാണി അടുത്താഴ്ച അവസാനത്തോടെ ഇടത് മുന്നണിയുടെ ഭാഗമാകും. ജോസിന്റെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ഇടതുമുന്നണി യോഗം ചേരും. ജോസ് വിഭാഗത്തെ സഹകരിപ്പിക്കണോ ഘടകകക്ഷിയാക്കണമോ എന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിന്‍റേയും സിപിഐയുടേയും സംസ്ഥാനസെക്രട്ടറിമാരും നടത്തിയ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ആയിരിന്നു. അടുത്താഴ്ച അവസാനം ചേരുന്ന മുന്നണി യോഗത്തോടെ ജോസ് കെ മാണി ഔദ്യോഗികമായി ഇടത് മുന്നണിയുടെ ഭാഗമാകും. പുതിയതായി വരുന്ന കക്ഷിയെ മുന്നണിയുമായി സഹകരിപ്പിച്ച ശേഷം പിന്നീട് ഘടകകക്ഷിയാക്കുന്നതാണ് ഇടത് മുന്നണിയുടെ രീതി. എന്നാല്‍ ജോസിന്‍റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് സിപിഎമ്മിനുള്ളത്. ജോസിനെ ഘടകകക്ഷിയായി തന്നെ ഉള്‍പ്പെടുത്തണമെന്നാണ് പാര്‍ട്ടി നിലപാട്.

എന്നാല്‍ വ്യത്യസ്തമായ നിലപാടാണ് സിപിഐയ്ക്കുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരിപ്പിച്ച ശേഷം നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഘടകകക്ഷിയാക്കിയാല്‍ മതിയെന്നാണ് സിപിഐ നിലപാട്. ഘടകക്ഷിയാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ട സാഹചര്യത്തില്‍ 21 ന് ചേരുന്ന സിപിഐ നിര്‍വ്വാഹക സമിതിയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. അതിന് ശേഷമായിരിക്കും പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കുക. നിയമസഭ സീറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നില്ലെന്നാണ് വിവരം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മേയര്‍ ആര്യ രാജേന്ദ്രനെതിരെ അശ്ലീല സൈബര്‍ ആക്രമണം ; പോലീസില്‍ പരാതി നല്‍കി

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അധിക്ഷേപത്തിനെതിരെ പ്രതികരിച്ച മേയര്‍ ആര്യ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം ; പ്രതിക്ക് 5 വർഷം കഠിന തടവും...

0
തൃശൂർ : 17 വയസ്സ് പ്രായമുള്ള മകളുടെ സുഹൃത്തായ പെൺകുട്ടിയ്ക്കു നേരെ...

നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ് ; മെയ് അഞ്ച് മുതൽ സർവീസ് ആരംഭിക്കും

0
തിരുവനന്തപുരം : നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്. ഗരുഡ പ്രീമിയം...

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം ; ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച...

0
തൃശ്ശൂര്‍: ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍...