രാഹുൽ ഗാന്ധി നാളെ കേരളത്തിൽ

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട്ടിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധി എംപി നാളെ കേരളത്തിലെത്തും. തിങ്കളാഴ്ച രാവിലെ 11.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12.30ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കും. ശേഷം ഉച്ചയ്ക്ക് 2 മണിയോടെ എംപി വയനാട്ടിൽ എത്തും. വയനാട്ടിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദം നിലനിൽക്കെയാണ് രാഹുൽ ഗാന്ധിയുടെ മൂന്നു ദിവസത്തെ പെട്ടെന്നുള്ള കേരള സന്ദർശനം.

എന്നാൽ രാഷ്ട്രീയ വിഷയങ്ങൾക്കും വിവാദങ്ങൾക്കും ഇട നൽകാതെ വികസന പദ്ധതികൾ സംബന്ധിച്ച ചർച്ചകളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിഷയങ്ങൾക്കുമാണ് ഊന്നൽ നൽകുക. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുക തുടങ്ങിയവയാണ് സന്ദർശനംകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് എപി അനിൽകുമാർ എംഎൽഎ പറഞ്ഞു. മലപ്പുറത്തെയും വയനാട്ടിലെയും സന്ദർശന ദിവസങ്ങളിൽ മറ്റ് പരിപാടികളൊന്നും രാഹുൽ ഗാന്ധി ഏറ്റിട്ടില്ല. ഔദ്യോഗിക ചർച്ചകൾ മാത്രമാണ് ഈ ദിവസങ്ങളിൽ നടക്കുക. ഇതിനിടയിൽ ഭാരത് മാതാ പദ്ധതിയുടെ അലൈയ്ൻമെന്റ് സംബന്ധിച്ച് രാഹുൽ ഗാന്ധി കളക്ടറുമായി ചർച്ച നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...