ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകടം ; പോലീസിന്റെ തുടര്‍ നടപടികളില്‍ അവ്യക്തത

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജോസ് കെ മാണി എംപിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസിലെ വീഴ്ചകള്‍ തെളിഞ്ഞിട്ടും തുടര്‍ നടപടികളെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ പോലീസ്. എഫ്ഐആറിലെ കൃത്രിമത്തെ പറ്റിയും, എം പിയുടെ മകന്‍റെ രക്തപരിശോധന നടത്താതിരുന്നതിനെ പറ്റിയും ഗുരുതരമായ സംശയങ്ങളാണ് ഇപ്പോഴും അവശേഷിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങളെ തുടര്‍ന്ന് കോട്ടയം എസ്പി അവധിയിലായതിനാല്‍ മണിമല പോലീസിന്‍റെ വീഴ്ചകളുമായി ബന്ധപ്പെട്ട അന്വേഷണവും വൈകുന്ന മട്ടാണ്.

അപകട സ്ഥലത്ത് പോലും ഇല്ലാതിരുന്ന ആളെ വിളിച്ച് സ്റ്റേഷനില്‍ കൊണ്ടു പോയി ഒപ്പീടിച്ചു തയാറാക്കിയ എഫ്ഐആറാണ് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രധാന ഘടകം. നാല്‍പ്പത്തിയഞ്ച് വയസുകാരനായ ഡ്രൈവര്‍ എന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയത് മരിച്ച യുവാക്കളുടെ ബന്ധു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നെന്ന പോലീസ് വാദം ബന്ധു തന്നെ നടത്തിയ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരുന്നു. എഫ്ഐആര്‍ ഘട്ടത്തില്‍ തന്നെയുണ്ടായ ഗുരുതര വീഴ്ച വ്യക്തമായിട്ടും വീഴ്ച വരുത്തിയവര്‍ക്കെതിരായ നടപടിയെ കുറിച്ച് പോലീസും ആഭ്യന്തര വകുപ്പും മൗനത്തിലാണ്. അപകടത്തിന് ശേഷം യുവാക്കളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും സന്നദ്ധനായി ജോസ് കെ മാണിയുടെ മകന്‍ സംഭവ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്.

എന്നിട്ടും നാല്‍പ്പത്തിയഞ്ച് വയസുകാരനായ ഡ്രൈവര്‍ എന്ന് എഫ്ഐആറില്‍ രേഖപ്പെടുത്താന്‍ പോലീസിന് മേല്‍ ആരാണ് സമ്മര്‍ദം ചെലുത്തിയത് എന്ന ചോദ്യവും അവശേഷിക്കുന്നു. അവധിയിലുളള കോട്ടയം എസ്പി കെ.കാര്‍ത്തിക് മടങ്ങിയത്തിയ ശേഷം വീഴ്ചകളെ പറ്റി അന്വേഷണം ഉണ്ടായേക്കുമെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് പോലീസ് പങ്കുവയ്ക്കുന്നത്. ജോസ് കെ മാണിയുടെ മകന്‍റെ രക്ത പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന കാര്യത്തിലും പോലീസിന് ഉത്തരമില്ല. രക്ത പരിശോധന ഒഴിവാക്കാനാണ് എഫ്ഐആറില്‍ ക്രമക്കേട് നടത്തിയത് എന്ന സംശയവും അതുകൊണ്ടു തന്നെ ബലപ്പെടുകയാണ്. കേസിലെ പോലീസ് വീഴ്ച പകല്‍ പോലെ വ്യക്തമായിട്ടും പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും വിഷയത്തില്‍ മൗനം തുടരുകയുമാണ്. കോട്ടയത്ത് വാര്‍ത്താ സമ്മേളനം നടത്തിയ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്‍റെ പ്രതികരണം സംഭവത്തെ പറ്റി അറിഞ്ഞിട്ടേയില്ലെന്ന മട്ടിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...