23.2 C
Pathanāmthitta
Thursday, January 27, 2022 2:38 am
- Advertisment -

ജോസ് പാറേക്കാട്ട് ജോസ് ഗ്രൂപ്പിലേക്ക് ചേക്കേറുന്നു

കോട്ടയം : ജോസഫ് ഗ്രൂപ്പ് കേരളാ കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രെട്ടറി ജോസ് പാറേക്കാട്ട് അടുത്ത ആഴ്ച ജോസ് വിഭാഗം കേരളാ കോൺഗ്രസിൽ ചേരും. കഴിഞ്ഞ കുറെ മാസങ്ങളായി ജോസഫ് ഗ്രൂപ്പുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു പാലാ മീനച്ചിൽ സ്വദേശിയായ ജോസ് പാറേക്കാട്ട്. ആദ്യം ജനറൽ സെക്രെട്ടറി ആക്കിയെങ്കിലും കൂടെ ആയിരങ്ങളെ ജനറൽ സെക്രെട്ടറി ആക്കിയപ്പോൾ ജില്ലാ നിലവാരത്തിലും താഴെയായി സംസ്ഥാന സെക്രെട്ടറിയുടെ വില നിലവാരം. ഒരു പാർട്ടി പരിപാടി വെച്ചാൽ അതിൽ പങ്കെടുക്കുന്നവരെല്ലാം സംസ്ഥാന സെക്രെട്ടറിമാരാണ് പങ്കെടുക്കുന്നത്. അതുകൊണ്ടു തന്നെ നിയോജക മണ്ഡലം പ്രസിഡണ്ട് ആകാനാണ് ഇപ്പോൾ പലർക്കും താൽപ്പര്യം.

എന്നാൽ ജോസ് പാറേക്കാട്ടിനെതിരെ  ജോസ് വിഭാഗത്തിൽ തന്നെ എതിർപ്പുകൾ രൂക്ഷമാണ്. മീനച്ചിൽ പഞ്ചായത്തിൽ നിന്നുള്ള സംസ്ഥാന സെക്രെട്ടറി ജോസ് ടോം ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ടെങ്കിലും മന്ത്രി റോഷി അഗസ്റ്റിന്റെ സഹപാഠി ആയതിനാൽ ആ വഴിക്കു സമ്മർദ്ദം ചെലുത്തിയാണ് ഇപ്പോളെങ്കിലും ജോസ് ഗ്രൂപ്പിൽ കയറി പറ്റുന്നത്. ഒരെ സമയം മന്ത്രി ആന്റണി രാജുവിന്റെയും മോൻസ് ജോസഫിന്റെയും ഒക്കെ ആളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്ത് രാഹുൽഗാന്ധി പാലായിൽ വന്നപ്പോൾ തന്നെ വേദിയിൽ കയറ്റിയില്ലാഎന്ന് വളരെ രൂക്ഷമായ ഭാഷയിൽ ഇദ്ദേഹം യു ഡി എഫ് നേതാക്കളെയും.

ജോസഫ് ഗ്രൂപ്പ് നേതാക്കളെയും കുറ്റപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. അത് യു  ഡി എഫ് നേതാക്കൾ രേഖ മൂലം പി ജെ ജോസഫിന് പരാതി നൽകുകയും കേരളാ കോൺഗ്രസ് ശൈലിയിൽ “ഊര് വിലക്ക്” പ്രഖ്യാപിക്കുകയും ആയിരുന്നു. തുടർന്ന് ഇദ്ദേഹം ജോസ് ഗ്രൂപ്പ് നേതാക്കളെ സമീപിച്ചെങ്കിലും അവർ താൽപ്പര്യം കിട്ടിയിരുന്നില്ല. എന്നാൽ മന്ത്രി റോഷിയെ സന്ദർശിച്ച ശേഷമാണ് കാര്യങ്ങൾക്കു പുരോഗതി ഉണ്ടായത്.

പാലായിൽ തന്നെയുള്ള മറ്റൊരു ജോസഫ് ഗ്രൂപ്പ്  സംസ്ഥാന സെക്രെട്ടറി ജോസ് ഗ്രൂപ്പിൽ ഇടമുണ്ടോ എന്നന്വേഷിച്ചപ്പോൾ വേണ്ടെന്നാണ് മറുപടി കിട്ടിയത്. ഇയാൾ വന്നാൽ കൊഴുവനാലുള്ള പല പഴയ ജോസ് ഗ്രൂപ്പ്കാരും  നിർജ്ജീവമാകാൻ സാധ്യത ഉള്ളതിനാൽ ജോസ് വിഭാഗം അടുക്കുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ഉടനെ തന്നെ ഇദ്ദേഹം മാണി സി കാപ്പന്റെ ഡി സി കെ യിൽ ചേരുവാൻ ശ്രമം നടത്തിയെങ്കിലും പാലാ നിയോജക മണ്ഡലം കൺവീനർ സ്ഥാനം പോലുള്ള കണ്ണായ സ്ഥാനം കാലുമാറി വന്നവർക്കു കൊടുക്കാൻ പറ്റില്ല എന്ന കോൺഗ്രസ് നിലപാട് കാരണം അതും ലഭിക്കില്ലാത്ത അവസ്ഥയിലാണ്.

ജോസഫ് വിഭാഗം നേതാക്കൾ ഫോൺ വിളിച്ചാൽ എടുക്കുക പോലുമില്ലാത്ത ഈ സംസ്ഥാന സെക്രെട്ടറി ഇപ്പോൾ ജോസഫ് വിഭാഗക്കാരെ കാണുമ്പോൾ അതീവ സ്‌നേഹമാണ് പ്രകടിപ്പിക്കുന്നത്. ആദ്യമൊക്കെ ഇവരുടെയൊക്കെ  കഴിവിൽ പാർട്ടി ചെയർമാൻ  പിജെ ജോസഫിനും നല്ല മതിപ്പായിരുന്നു.എന്നാൽ പി ജെ ജോസഫിനെയും മകൻ അപു ജോൺ ജോസഫിനെയും  തന്നെ വെട്ടിൽ ചാടിക്കുന്ന അനുയായികളാണ് കൂടെ  കൂടിയതെന്നു അദ്ദേഹം മനസിലാക്കി വരുന്നതേയുള്ളൂ.

സജി മഞ്ഞക്കടമ്പനെ വെട്ടിയൊതുക്കി ഈ സംസ്ഥാന സെക്രെട്ടറിയെ കോട്ടയം ജില്ലാ പ്രസിഡന്റായി വാഴിക്കാനും മോൻസ് ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ ശ്രമം നടന്നു വരുന്നുണ്ടത്രേ.എന്നാൽ സജി മഞ്ഞക്കടമ്പനാവട്ടെ കിട്ടുന്നതൊന്നും പോരാ എന്ന “മട്ടിൽ എന്നെ തീർത്തേ” എന്ന  വിലാപ കാവ്യം എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നടത്തുന്നുണ്ടന്നാണ് റിപ്പോർട്ടുകൾ. ഈയിടെ ഏറ്റുമാനൂരിൽ നടന്ന ഒരു വിശേഷ ചടങ്ങിനോട് അനുബന്ധിച്ച് “എന്നെ തീർത്തേ”എന്ന വിലാപ കാവ്യം എട്ടരക്കട്ടയ്ക്ക് സജി മഞ്ഞക്കടമ്പൻ പാടി എന്നാണ് സൂചനകൾ. പാട്ടിന് ശ്രുതി കൂട്ടാൻ വിഗ്ഗ് വച്ച മനുഷ്യക്കടത്താനന്ദ സ്വാമികളും  കൂടെയുണ്ടായിരുന്നു.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular