ഈ ഫോട്ടോയിൽ കാണുന്ന ജോസഫ് (70)നെപ്പറ്റി അറിയാവുന്നവര്‍ എത്രയുംവേഗം ബന്ധപ്പെടുക ; ഫോണ്‍ – 98333 67567

For full experience, Download our mobile application:
Get it on Google Play

പനവേല്‍ (മഹാരാഷ്ട്ര): ഈ ഫോട്ടോയിൽ കാണുന്ന ജോസഫ് (70) ഇപ്പോള്‍  നവി മുംബൈയിലുള്ള ഖാർഘറിൽ ഉണ്ട്. കൃത്യമായ വിവരങ്ങള്‍ ഒന്നും പറയുവാന്‍ ഓര്‍മ്മ കിട്ടുന്നില്ല. കയ്യിലുണ്ടായിരുന്ന ബാഗും തുണികളും രേഖകളും ഒക്കെ നഷ്ടമായിട്ടുണ്ട്. പേര് ജോസഫ് എന്ന് പറയുന്നുണ്ട്. വീട്ടുപേര് കാനായിക്കോണില്‍ എന്നും സ്വദേശം തിരുവല്ലയിലെ തിരുമൂലപുരം എന്നും പറയുന്നു. എന്നാല്‍ തിരുവല്ല പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെ ഒരാളെ അറിവില്ലെന്ന മറുപടിയും ലഭിച്ചിട്ടുണ്ട്. ഭാര്യയുടെ പേര് മറിയ എന്നാണെന്നും കാവാലത്ത് പുത്തന്‍പുരക്കല്‍ എന്നാണ് വീട്ടുപേരെന്നും പറയുന്നു. ഭാര്യയും മകനും മരിച്ചുപോയെന്നാണ് പറഞ്ഞത്.

ഇദ്ദേഹം കുറച്ചു ദിവസങ്ങളായി നവി മുംബൈയിലുള്ള ഖാർഘറിൽ അലയുന്നത് ശ്രദ്ദയിൽപ്പെട്ട മലയാളികള്‍ ഖാർഘര്‍ മലയാളി സമാജം സെക്രട്ടറി തൃശൂര്‍ സ്വദേശി എം.വി.രാമകൃഷ്ണനെ വിവരം അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇദ്ദേഹത്തെ സുരക്ഷിതമായി താമസിപ്പിച്ചിരിക്കുകയാണ്.

ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ ഖാർഘര്‍ മലയാളി സമാജം സെക്രട്ടറി എം.വി.രാമകൃഷ്ണനെ എത്രയുംവേഗം ബന്ധപ്പെടുക. ഫോണ്‍ – 98333 67567

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...

ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം

0
അരൂർ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. അരൂക്കുറ്റി...

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...