കൊച്ചി : ഡൽഹിയിൽനിന്ന് ആളെ വിട്ട് ഇവിടെ കാര്യങ്ങൾ നടത്തിക്കളയാം എന്നു വിചാരിക്കാവുന്ന കാലം പാർട്ടിയിൽ കഴിഞ്ഞുപോയെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ജോസഫ് വാഴയ്ക്കൻ. ഒരു കാലത്ത് അതു നടക്കുമായിരുന്നു. അവിടെനിന്ന് ആരെയെങ്കിലും പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇവിടെ എല്ലാവരും കൊണ്ടു നടക്കുന്ന നിലയല്ല ഇപ്പോഴുള്ളത്.
ഒരു നാടിന്റെ പ്രവണത മനസിലാക്കി, പ്രശ്നങ്ങൾ മനസിലാക്കി എങ്ങനെ ജനവിശ്വാസം ആർജിക്കണം എന്നതിനെക്കുറിച്ച് പദ്ധതികൾ തയാറാക്കുകയും നേതൃത്വത്തെ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്. ദേശീയ പാർട്ടി എന്ന നിലയിൽ മോണിറ്ററിങ് ആവാം. സഹായങ്ങളും ആവാം. പാർട്ടിയെ പ്രാദേശികമായി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.