ജോസുകുട്ടിക്ക് ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി: കണ്ണുകൾ മൂടി കെട്ടിഏറ്റവും വേഗത്തിൽ 10 സർജിക്കൽ മാസ്‌കുകൾ ധരിച്ച് പത്തു വയസുകാരൻ ഗിന്നസ് റെക്കോർഡ് നേടി. വാഴൂർ സ്വദേശി ജോസുകുട്ടി എൽബിനാണ് നേട്ടത്തിനുടമയായത്. കാഞ്ഞിരപ്പള്ളി പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ഓൾ ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് (ആഗ്രഹ്) സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ്, വൈസ് പ്രസിഡൻ്റ് ഗിന്നസ് ലത.ആർ. പ്രസാദ്, ആഗ്രഹ് കോർഡിനേറ്റർ ഗിന്നസ് ആശ്വിൻ വാഴുവേലിൽ എന്നിവർ സർട്ടിഫിക്കറ്റ് സമ്മാനിച്ചു. 2022 സെപ്റ്റംബർ 2-ന് ഇറ്റലിയിലെ വില്ല സാൻ ജിയോവാനിയിൽ റോക്കോ മെർക്കുറിയോ 13.25 സെക്കൻഡിൽ സ്ഥാപിച്ച റെക്കോർഡാണ് ജോസുകുട്ടി 11.56 സെക്കൻഡായി തിരുത്തിയത്.

പീരുമേട് മരിയഗിരി ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ പ്രകടനത്തിൽ ഗിന്നസ് സുനിൽ ജോസഫ് മുഖ്യ നിരീക്ഷകനായിരുന്നു. ഫാ. ജിനു ആവണി കുന്നേൽ, നവീൻ ജോസഫ്, അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ജോസുകുട്ടി വാഴൂർ എസ്.വി.ആർ. വി എൻ എസ്.എസ് ഹൈസ്കൂളിലെ ആറാം തരം വിദ്യാർത്ഥിയാണ്. മുൻപ് യൂ.ആർ.എഫ് ലോക റെക്കോർഡ് നേടിയിട്ടുണ്ട്. വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ വീട്ടിൽ എൽബിൻ ലിജിത ദമ്പതികളുടെ മൂത്ത മകനാണ് ജോസുകുട്ടി. എൽബിൻ, ജോസഫൈൻ എൽബിൻ, ജോർദാൻ എൽബിൻ എന്നിവർ സഹോദരങ്ങളാണ്. പാറപ്പളിയിൽ അപ്പച്ചൻ്റെ കൊച്ചുമകനാണ് ജോസുകുട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....