15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജോത്സ്യൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വൈക്കത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജോത്സ്യൻ അറസ്റ്റിൽ. പെൺകുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയായിരുന്നു വിമുക്തഭടൻ കൂടിയായ ജോൽസ്യൻ കൈമുറി സുദർശന്റെ പീഡനം. 56 വയസുണ്ട് സുദർശനന്. നിർധന കുടുംബത്തിലെ അംഗമായ പെൺകുട്ടിയെയാണ് സുദർശനൻ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാൻ എന്ന വ്യാജേന സുദർശനൻ അടുത്തു കൂടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഇക്കഴിഞ്ഞ നവംബർ മാസം 27- നായിരുന്നു പെൺകുട്ടിയെ സുദർശനൻ ആദ്യം പീഡനത്തിന് ഇരയാക്കിയത്.

സുദർശനന്റെ കടയിൽ എത്തിയ പെൺകുട്ടിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കി. ബോധം വന്നപ്പോൾ കടയോടു ചേർന്ന മുറിയിൽ കിടക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. വിവരം പുറത്തു പറഞ്ഞാൽ നഗ്ന ദൃശ്യങ്ങളും ഫോട്ടോകളും പുറത്തുവിടുമെന്ന് സുദർശൻ ഭീഷണി മുഴക്കിയതായും പെൺകുട്ടി പോലീസിനോട് പറഞ്ഞു. പിന്നീട് പെൺകുട്ടിയെ കടയിൽ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചു. കഴിഞ്ഞ ജൂൺ 27-ന് കടയിലെത്തി പണം വാങ്ങാൻ മാതാവ് പറഞ്ഞതിനെ തുടർന്ന് രണ്ടു കൂട്ടുകാരികളെയും കൂട്ടിയാണ് പെൺകുട്ടി കടയിലെത്തിയത്.

പെൺകുട്ടി കൂട്ടുകാർക്കൊപ്പം വന്നതിൽ ദേഷ്യം പ്രകടിപ്പിച്ച ഇയാൾ അവരെ പറഞ്ഞു വിട്ടാലെ പണം തരൂവെന്ന് ശഠിച്ചു. കൂട്ടുകാരികൾ പോയശേഷം ഇയാൾ തന്നെ ക്രുരമായി മർദ്ദിച്ചു അവശയാക്കിയ ശേഷം പീഡിപ്പിച്ചു എന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. പിന്നീട് സ്കൂളിൽ എത്തിയ പെൺകുട്ടി മൂകയായി കാണപ്പെട്ടു. സംശയം തോന്നിയ കൂട്ടുകാരികൾ നിരന്തരം ചോദിച്ചതോടെയാണ് പീഡന വിവരം പെൺകുട്ടി പുറത്തുപറഞ്ഞത്. വിവരമറിഞ്ഞ സഹപാഠികൾ അവരുടെ മാതാപിതാക്കളെ കാര്യമറിയിച്ചു. തുടർന്ന് ഈ മാതാപിതാക്കളിൽ ചിലരാണ് സ്കൂൾ അധികൃതരെ വിവരം അറിയിച്ചതും പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാര്യം ധരിപ്പിച്ചതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...