യുവാക്കളെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യുവാക്കളെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വടക്കേക്കര പുല്ലൂറ്റ് പറമ്പ് അമ്പലത്തിന് സമീപം വട്ടത്തറ വീട്ടിൽ മുന്ന എന്ന പ്രജിത്ത് (31), അയ്യമ്പിള്ളി ഗവ. ആശുപത്രിക്ക് സമീപം നികത്തിത്തറ വീട്ടിൽ നന്ദു സരസൻ (28) എന്നിവരെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മനു നവീൻ, നാം ദേവ് എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പ്രജിത്തും മനു നവീനും സുഹൃത്തുകളായിരുന്നു. ഇവർ തമ്മിലുണ്ടായ വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്.

കഴിഞ്ഞ 16 ന് അയ്യമ്പിള്ളി തറവട്ടം ഭാഗത്തുള്ള കെട്ടിനടുത്ത് വച്ചാണ് ആക്രമണമുണ്ടായത്. ചൂണ്ടയിട്ടു കൊണ്ടിരിക്കുകയായിരുന്ന മനു നവീനേയും സുഹൃത്തായ നാം ദേവിനേയും ഓട്ടോറിക്ഷയിലെത്തിയ പ്രജിത്തും സംഘവും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് അക്രമം നടത്തിയവർ ഒളിവിൽപ്പോയി. പിടിയിലായവർ നിരവധി കേസിലെ പ്രതിയാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം വിശ്വംഭരൻ, എസ് ഐമാരായ ടി എസ് സനീഷ്, എം അനീഷ്, എ എസ് ഐ ആന്റണി ജയ്സൻ, എസ് സി പി ഒ മാരായ സജി, സുധീശൻ, സി പി ഒ ലനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...