തിരുവനന്തപുരം : നിക്ഷേപകരുടെ പണം അടിച്ചുമാറ്റിയ മുത്തൂറ്റിനെ വാരിപ്പുണരുകയാണ് കേരളത്തിലെ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും. ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ജനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തിയ സമരങ്ങള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ട് പത്രധര്‍മ്മം നടപ്പിലാക്കുകയാണ് ഇവര്‍. കോടികളുടെ പരസ്യം നല്‍കിയാല്‍ ആര്‍ക്കും എന്ത് തട്ടിപ്പും അഴിമതിയും കേരളത്തില്‍ നടത്താം. പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും ഈ വാര്‍ത്ത നല്‍കില്ല. പ്രമാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലും ഇതേ നിലപാടായിരുന്നു പത്രങ്ങള്‍ക്ക്. എന്നാല്‍ ഓണ്‍ ലൈന്‍ ചാനലുകള്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയതോടെ നിവര്‍ത്തിയില്ലാതെ വാര്‍ത്തകള്‍ നല്‍കുകയായിരുന്നു ഇവര്‍. മുത്തൂറ്റ് ഫിനാന്‍സ് വിഷയത്തിലും ചുണ്ടനക്കാന്‍ പലരും തയ്യാറായിട്ടില്ല. എന്നാല്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.
ഓരോ വർഷവും മുത്തൂറ്റ് ഫിനാൻസ് കേരളത്തിൽ നിന്നുമാത്രം സമാഹരിക്കുന്നത് 10000 കോടിക്ക് മുകളിലാണ്. ഇന്ത്യയിൽ എല്ലായിടത്തും ബ്രാഞ്ചുകൾ ഉണ്ടെങ്കിലും അവിടെയൊന്നും കാര്യമായ നിക്ഷേപങ്ങള്‍ ലഭിക്കുന്നില്ല. ഏകദേശം 25 കോടി രൂപയാണ് കൽക്കട്ടയിൽ ശ്രേയ എന്ന ഫിനാൻസ് കമ്പനിക്ക് മുത്തൂറ്റ് വായ്പയായി നല്‍കിയതെന്നാണ് വിവരം. പിന്നീട് ഈ കമ്പിനി പൊട്ടുകയോ പൊട്ടിക്കുകയോ ചെയ്തു. ശ്രേയ എന്ന ഫിനാൻസ് കമ്പനിയില്‍ പണം നിക്ഷേപിക്കുവാന്‍ കേരളത്തിലെ നിക്ഷേപകര്‍ പറഞ്ഞിട്ടില്ലെന്ന് അവര്‍ പറയുന്നു. തങ്ങള്‍ പണം നിക്ഷേപിച്ചത് മുത്തൂറ്റ് ഫിനാന്‍സില്‍ ആണെന്നും അത് അവരോടുള്ള വിശ്വാസം കൊണ്ടാണെന്നും പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപം മടക്കി ആവശ്യപ്പെട്ടപ്പോഴാണ് മുത്തൂറ്റ് മുതലാളി ശ്രേയ എന്ന ഫിനാൻസിന്റെ കാര്യം പറയുന്നതെന്നും ഇവര്‍ പറയുന്നു.
ഒരു വർഷം മുത്തൂറ്റ് ഗ്രൂപ്പ് പത്ര-ടെലിവിഷന്‍ പരസ്യങ്ങൾക്ക് ചെലവാക്കുന്നത് 60 കോടിയിലധികം രൂപയാണ്. ഈ പരസ്യം കേരളത്തിലെ എല്ലാ പത്രങ്ങൾക്കും ലഭിക്കുന്നുമുണ്ട്. മുത്തൂറ്റ് എന്ത് വിഡ്ഢിത്തരം കാണിച്ചാലും നിക്ഷേപകരുടെ പണം മൊത്തം അടിച്ചുമാറ്റിയാലും മൃഷ്ടാന്നം ഭോജിച്ചവര്‍ ഒരു വാർത്ത പോലും മുത്തൂറ്റിനെതിരെ കൊടുക്കുകയില്ല. അതാണ് അവർ വാരിപ്പുണർന്ന് നടക്കുന്ന പത്രധർമ്മം. പത്രങ്ങളും ടി.വി ചാനലുകലുമൊക്കെ ഇന്ന് ഐ.സി.യു വിലാണ്. ചെറിയൊരു ശതമാനം ജനങ്ങള്‍ ഒന്നായി വിചാരിച്ചാല്‍ നിമിഷങ്ങള്‍ക്കകം ഇവയൊക്കെ പൂട്ടിക്കെട്ടും.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.