ന്യൂഡല്‍ഹി : റോയിറ്റേഴ്സ് ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. ഡാനിഷ് സിദ്ദിഖിയെ മാധ്യമ പ്രവർത്തകനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ താലിബാൻ ഭീകരർ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കൻ മാസികയായ വാഷിങ്ടൺ എക്സാമിനറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള വെടിവെപ്പിലല്ല ഡാനിഷ് മരിച്ചത്. താലിബാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊലപ്പെടുത്തിയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. റോയിട്ടേഴ്സിനു വേണ്ടിയായിരുന്നു 38-കാരനായ ഡാനിഷ് ജോലി ചെയ്തിരുന്നത്. കാണ്ഡഹാർ സിറ്റിയിലെ സ്പിൻ ബോൾഡാക്ക് ജില്ലയിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.