Thursday, April 17, 2025 9:35 pm

വിദ്യാലയങ്ങളിലേക്കുള്ള യാത്ര കരുതലോടെയാകട്ടെ ; ഡി.എം.ഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ കരുതലും ജാഗ്രതയും ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. കോവിഡ് രോഗസാധ്യത സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ അധ്യാപകരും കുട്ടികളും മറ്റ് ജീവനക്കാരും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണം. അധ്യാപകരും രക്ഷകര്‍ത്താക്കളും പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള നിര്‍ദ്ദേശം കുട്ടികള്‍ക്ക് നല്‍കണം.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
മൂക്കും വായും മൂടത്തക്കവിധത്തില്‍ എല്ലായ്പ്പോഴും ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുക. സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്. മാസ്‌ക് നനയുകയാണെങ്കില്‍ മാറ്റി ധരിക്കുന്നതിനുവേണ്ടി പകരം കൈയില്‍ കരുതണം. ഉപയോഗിച്ച ശേഷം മാസ്‌കുകള്‍ വലിച്ചെറിയരുത്.

സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക. കൂട്ടം കൂടി നില്‍ക്കരുത്. എല്ലായ്പ്പോഴും സുരക്ഷിതമായ അകലം പാലിക്കുക. ക്ലാസ് റൂമുകളിലെ ജനാലകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തുക. ആഹാരം, കുടിവളളം, പഠനസാമഗ്രികള്‍ എന്നിവ കൈമാറാതിരിക്കുക. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ മാസ്‌കില്ലാത്തതിനാല്‍ രോഗപകര്‍ച്ചക്കുളള സാധ്യത കൂടുതലാണ്.

ചുമരുകള്‍, കൈവരികള്‍ തുടങ്ങിയ ഇടങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കരുത്. ടോയ്ലറ്റ് ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക. പനി, ചുമ, തൊണ്ടവേദന, ജലദോഷം എന്നിവയിലേതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്‌കൂളില്‍ പോകാതിരിക്കുക. അതുപോലെ വീട്ടില്‍ ആര്‍ക്കെങ്കിലും ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും സ്‌കൂളില്‍ പോകരുത്.

സ്‌കൂളില്‍ എത്തിയശേഷം എന്തെങ്കിലും രോഗലക്ഷണങ്ങളോ, ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാല്‍ അധ്യാപകരെ അറിയിക്കുക. സ്‌കൂള്‍ സമയം കഴിഞ്ഞാലുടന്‍ വീട്ടിലേക്കു മടങ്ങുക. വീട്ടിലെത്തിയാലുടന്‍ ധരിച്ച വസ്ത്രങ്ങള്‍ സോപ്പു വെള്ളത്തില്‍ മുക്കിവയ്ക്കുക. കുളിച്ച് വൃത്തിയായതിനു ശേഷംമാത്രം മറ്റുളളവരുമായി ഇടപെഴകുക.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. തിളപ്പിച്ചാറിയ വെളളം മാത്രം കൂടിക്കാന്‍ ഉപയോഗിക്കുക. കെട്ടിക്കിടക്കുന്ന വെളളത്തില്‍ ഇറങ്ങുന്നത് എലിപ്പനിക്ക് കാരണമായേക്കാം. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക. വീട്ടില്‍നിന്ന് സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോള്‍ രോഗം ബാധിക്കാനുളള നിരവധി സാഹചര്യങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ക്ക് കോവിഡ് രോഗം ഗുതുതരമാകാനുളള സാധ്യത കുറവാണെങ്കിലും രോഗവാഹകാരാകാനുള്ള സാധ്യതനിലനില്‍ക്കുന്നുണ്ട്.

എല്ലാ കുട്ടികളും അധ്യാപകരുടെയും, രക്ഷകര്‍ത്താക്കളുടെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം. കുട്ടികള്‍ സുരക്ഷിതരാകാന്‍ മാതാപിതാക്കള്‍, വീട്ടിലെ 18 വയസിനു മുകളിലുള്ളവര്‍, അധ്യാപകര്‍, സ്‌കൂളിലെ മറ്റ് ജീവനക്കാര്‍, ബസ് ജീവനക്കാര്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ വാക്സിനെടുക്കേണ്ടത് അത്യാവശ്യമാണെന്നും ഡിഎംഒ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓൺലൈൻ തട്ടിപ്പിൽ കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

0
കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിൽ കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി. തിരുവമ്പാടി...

ഓടുന്ന വാഹനത്തിന്‍റെ ഫോട്ടോയെടുത്ത്​ പിഴ ചുമത്തണ്ട ; ഉദ്യോഗസ്ഥർക്ക്​ മോട്ടോർ വാഹന വകുപ്പിന്‍റെ നർദേശം

0
തിരുവനന്തപുരം: ഓടിപ്പോകുന്ന വാഹനങ്ങളുടെ ചിത്രം പകർത്തി കൃത്യമായ രേഖകളില്ലാതെ പിഴ ചുമത്തുന്ന...

ഉത്സവത്തിനിടെ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയ സംഭവത്തിൽ കർശന നടപടിയെടുക്കാൻ മന്ത്രി വി എൻ വാസവൻ്റെ...

0
കൊല്ലം: ഉത്സവത്തിനിടെ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയ സംഭവത്തിൽ കർശന...

ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ കീഴ്ശാന്തി പിടിയിൽ

0
ആലപ്പുഴ: ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം...