എന്നെ ആശുപത്രിയിലെത്തിച്ച ഡിവൈഎഫ്ഐക്കാരെ കണ്ടെത്തുന്നവർ അറിയിക്കുക : പരിഹസിച്ച് ജോയ് മാത്യു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഡിവൈഎഫ്‌ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. അടുത്തിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. ഒരു കൂട്ടര്‍ നടത്തുന്ന ഇത്തരത്തിലുള്ള പ്രചാരണം സത്യമല്ലെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ജോയ് മാത്യു വ്യക്തമാക്കി. ‘പൊതിച്ചോറും സൈബര്‍ കഠാരയും’ എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യു കുറിപ്പ് പോസ്റ്റ് ചെയ്തത്. തന്നെ ആശുപത്രിയില്‍ എത്തിച്ച ആളുടെ പോസ്റ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

വെറുപ്പിന്റെ രാഷ്ട്രീയം മനസ്സില്‍ കൊണ്ടുനടക്കുന്ന സൈബര്‍ കൃമികള്‍ക്ക് മറ്റുള്ളവരുടെ വീഴ്ചയും മരണവും ആഘോഷമാണെന്നും അദ്ദേഹം പറയുന്നു. നവനാസികളുടെ മനോനിലയിലേക്ക് അധപ്പതിച്ച ഇവറ്റകളുടെ തള്ളല്‍ അവരുടെ നേതാക്കളെപ്പോലും നാണിപ്പിക്കും. അപകടസ്ഥലത്ത് നിന്നു തന്നെ പൊക്കിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത് ഡി വൈ എഫ് ഐക്കാരാണെന്ന അവകാശവാദത്തേയും അദ്ദേഹം തള്ളിക്കളയുന്നു. തന്നെ അപകട സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ സുഹൈല്‍ എന്നയാള്‍ താന്‍ ഡി വൈ എഫ് ഐക്കാരനല്ല എന്നതരത്തില്‍ എഴുതിയ കുറിപ്പും ജോയ് മാത്യു പങ്കുവച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ച, സാമൂഹിക മാധ്യമങ്ങളിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ അറിയിക്കുക. അവര്‍ക്ക് ഇനാം പ്രഖ്യാപിക്കേണ്ടിവരുമെന്നും കുറിപ്പില്‍ പരിഹസിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...