കൊച്ചി : തന്റെ വീഡിയോയില്‍ നിന്നും താന്‍ പറഞ്ഞത് വളച്ചൊടിച്ച് വാര്‍ത്തയാക്കിയതില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നടന്‍ ജോയ് മാത്യു. കടുത്ത ഭാഷയിലാണ് നടന്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്. വാര്‍ത്തകള്‍ വളച്ചൊടിച്ചും യാഥാര്‍ഥ്യത്തെ മറച്ചുവെച്ചും തങ്ങള്‍ക്ക് താല്പ്പര്യമുള്ള പാര്‍ട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിന് ചെയ്യുന്ന പണിയെ മാധ്യമപ്രവര്‍ത്തനം എന്നല്ല മറ്റൊരു പേരാണ് വിളിക്കുകയെന്നും അതു വായനക്കാര്‍ക്ക് വിട്ടുകൊടുക്കുന്നുവെന്നും ജോയി മാത്യു പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസിന്റെ ഹൈവേ ഉപരോധവും ജോജുവിന്റെ പ്രതിഷേധവും ജോയി മാത്യുവിന്റെ വീഡിയോയെ ആധാരമാക്കി വാര്‍ത്തയാക്കിയപ്പോള്‍ പറയാത്തത് പറഞ്ഞു എന്നാണ് ജോയി മാത്യു ആരോപിക്കുന്നത്.
ജോയി മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
മാധ്യമപ്രവര്‍ത്തനം കുറേക്കാലം ഞാനും ചെയ്തതാണ്, ഇപ്പോഴും ചെയ്യുന്നുമുണ്ട്. അത് ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണെന്നും ഞാന്‍ കരുതുന്നു. എന്നാല്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചും യാഥാര്‍ഥ്യത്തെ മറച്ചുവെച്ചും തങ്ങള്‍ക്ക് താല്പ്പര്യമുള്ള പാര്‍ട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിനു ചെയ്യുന്ന പണിയെ മാധ്യമപ്രവര്‍ത്തനം എന്നല്ല മറ്റൊരു പേരാണ് വിളിക്കുക. (അത് വായനക്കാര്‍ക്ക് വിട്ടുകൊടുക്കുന്നു). അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍. സംശയമുണ്ടെങ്കില്‍ എന്റെ വീഡിയോയും ഇവന്മാരുടെ റിപ്പോര്‍ട്ടിംഗ് രീതിയും നോക്കുക.