ശബരിമല തീര്‍ഥാടനം : ആരോഗ്യമന്ത്രിയുടെ യോഗം 6 ന്
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് 6 ന് വൈകുന്നേരം അഞ്ചിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേരും.
ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസനസമിതി യോഗം ആറിന് രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കണം.
ശിശുദിനാഘോഷം: കുട്ടികള്‍ക്കായി മത്സരങ്ങള്‍
ജില്ലാതല ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ബ്ലോക്ക്/ മുനിസിപ്പല്‍തലം മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച എല്‍പി, യുപി കുട്ടികളെ പങ്കെടുപ്പിച്ച് മലയാളം പ്രസംഗ മത്സരവും ജില്ലാതലത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ കഥ, കവിത, ഉപന്യാസം മലയാള സാഹിത്യ രചനാ മത്സരങ്ങളും നവംബര്‍ 10ന് രാവിലെ 9.30 മുതല്‍ പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. താത്പര്യമുള്ള കുട്ടികള്‍ സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രവുമായി മത്സരത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9645374919, 9400063953.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ) ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0468 – 2270244, 2270243.
ഗവണ്‍മെന്റ് പോളിടെക്നിക് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള ട്രേഡ്സ്മാന്‍ (ഇലക്ട്രോണിക്സ്) എന്ന തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ /ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം /തത്തുല്യം, ഐടിഐ /ഡിപ്ലോമ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം എട്ടിന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0473 – 5266671.
ആംഡ് ഫോഴ്സ് ഫ്‌ളാഗ് ഡേ ഫണ്ട് കമ്മിറ്റി മീറ്റിംഗ് എട്ടിന്
ജില്ലാ സൈനിക് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആംഡ് ഫോഴ്സ് ഫ്‌ളാഗ് ഡേ ഫണ്ട് കമ്മിറ്റി മീറ്റിംഗ് നവംബര്‍ എട്ടിന് ഉച്ചകഴിഞ്ഞ് 3.30ന് കളക്‌ട്രേറ്റില്‍ ചേരും. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചാണ് യോഗം.
കെ – ടെറ്റ് : സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നവംബര്‍ എട്ടു മുതല്‍
തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എം.ജി.എം കേന്ദ്രത്തില്‍ കെ – ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കാറ്റഗറി-ഒന്ന്, നവംബര്‍ എട്ട് /കാറ്റഗറി – രണ്ട് നവംബര്‍ ഒന്‍പത് /കാറ്റഗറി- മൂന്ന് & നാല് നവംബര്‍- 10 തീയതികളിലായി രാവിലെ 10.30 മുതല്‍ വൈകിട്ട് നാലു വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. അസല്‍ ഹാള്‍ടിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, അസല്‍ സര്‍ട്ടിഫിക്കറ്റ്, കോപ്പികള്‍ എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണം. കോവിഡ് ലക്ഷണമുള്ളവര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ ഇപ്പോള്‍ വെരിഫിക്കേഷന് പങ്കെടുക്കേണ്ടതില്ലെന്ന് തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഗവ.ഐടിഐ റാന്നിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഈ മാസം ഒന്‍പതിന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യത – ബന്ധപ്പെട്ട ട്രേഡില്‍ എഞ്ചിനീയറിംഗ് ഡിഗ്രി /ഡിപ്ലോമ /എന്‍ടിസി അല്ലെങ്കില്‍ എന്‍എസി യും പ്രവൃത്തി പരിചയവും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേ ദിവസം റാന്നി ഐടിഐ യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0473 – 5296090.
കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് 11 ന്
കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് ഈ മാസം 11 ന് രാവിലെ 10 മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
ഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പെന്‍ഷന്‍കാര്‍ ഒഴികെയുള്ള എല്ലാ തൊഴിലാളികളും ഡിസംബര്‍ 31ന് അകം ഇ – ശ്രം പോര്‍ട്ടല്‍ ( e-shram portal) രജിസ്‌ട്രേഷന്‍ ചെയ്യണം. ആധാര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി അടുത്തുള്ള അക്ഷയ /സിഎസ്‌സി / വിവിധ ക്ഷേമബോര്‍ഡുകളുടേയും തൊഴില്‍വകുപ്പിന്റെയും ഇ – ശ്രം ക്യാമ്പുകള്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍ : 0468 – 2324947.