സഹപ്രവര്‍ത്തകരെ താറടിച്ചു കാണിച്ചു ; ടിനി ടോമിനെതിരെ അമ്മ നടപടി എടുക്കണം – ജോയ് മാത്യു

For full experience, Download our mobile application:
Get it on Google Play

നടന്‍ ടിനി ടോമിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു. അമ്മ ഭാരവാഹി എന്ന നിലയില്‍ ടിനി ടോമിന്റെ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതാണെന്നും സഹപ്രവര്‍ത്തകരെ താറടിച്ചു കാണിച്ചുവെന്നും ജോയ് മാത്യു പറഞ്ഞു. മലയാള സിനിമാ ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഇത് മോശമായി ബാധിക്കുമെന്നും ജോയ് മാത്യു പറഞ്ഞു. ഇതേക്കുറിച്ച് ‘അമ്മ’ സംഘടന തന്നെ ടിനി ടോമിനോട് ചോദിക്കണമെന്നും ചെയ്തത് തെറ്റാണെങ്കില്‍ അത് തുറന്നു പറയണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു.

‘അമ്മ’യുടെ ഔദ്യോഗിക ഭാരവാഹികള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് കൃത്യമായ അറിവോടെ വേണം. ‘അമ്മ’ ഭാരവാഹികളെ സംബന്ധിച്ചടത്തോളം അത് വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിപ്പോയി. ചിലര്‍ സെറ്റില്‍ താമസിച്ചു വരുന്നു എന്നത് അവരുടെ സ്വഭാവമായിരിക്കാം. എന്നാല്‍ ലഹരി ഉപയോഗിച്ചാണ് വരുന്നതെന്ന് പറയാന്‍ കഴിയില്ല. ഞാനത് വിശ്വസിക്കുന്നുമില്ല. കാരണം ലഹരി ഉപയോഗിച്ച് ഒരാള്‍ക്ക് പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ല. പാട്ടുപാടാനൊക്കെ പറ്റുമായിരിക്കും. മദ്യപിച്ചാല്‍ പോലും അഭിനയിക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതൊരു കുട്ടിക്കളിയല്ല, ബോധം വേണ്ട കാര്യമാണ്. വലിയ ഡയലോഗുകള്‍ ഉണ്ടാകും ഫൈറ്റ് സീന്‍ ഉണ്ടാകും. ഇതിനൊക്കെ ലഹരി ഒരു സഹായ ഘടകമല്ല.- ജോയ് മാത്യു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...