ജോയിയുടെ മരണം : റെയിൽവേക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റെയിൽവേക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം. ഏത് ദന്തഗോപുരത്തിലാണെങ്കിലും പോലീസ് നടപടി തുടങ്ങിയാൽ റെയിൽവേ ഉദ്യോഗസ്ഥർ താഴെ ഇറങ്ങുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി തിരുവനന്തപുരത്ത് പറഞ്ഞു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോയി. തൈക്കാടുള്ള ഡിവിഷണൽ മാനേജറുടെ ഓഫീസിലേക്കാണ് സിപിഎം മാർച്ച് നടത്തിയത്. ജോയിയുടെ അമ്മക്ക് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം നൽകാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ നൽകുക. ജോയിയുടെ കുടുംബത്തിന് നഗരസഭ വീട് വെച്ച് നൽകുമെന്നും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും അറിയിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി സർക്കാർ അനുമതിയോടെ വീട് നിർമ്മിക്കുമെന്ന് മേയർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...