ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പ്രശംസിച്ച് ജെപി നദ്ദ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പ്രശംസിച്ച് ജെപി നദ്ദ. കേരളത്തിൽ ആദ്യമായി ഒരു എംപിയുണ്ടായത് കെ.സുരേന്ദ്രൻ്റെ കാലത്താണ്. സുരേന്ദ്രൻ പാർട്ടിയെ വലിയ മുന്നേറ്റത്തിലേക്ക് നയിച്ചു. കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നയത്തിൽ വ്യതിയാനം ഉണ്ടാകുന്നു. ബി ജെ പി യ്ക്ക് എല്ലാഴ്പോഴും ഒറ്റ നിലപാടേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത കേരളത്തിനായി അധ്വാനിക്കുന്ന സംസ്ഥാന ബി ജെ പി നേതൃത്വത്തിന് ആശംസ. കേരളം ഭരിച്ച സർക്കാരുകൾ പയറ്റിയത് വിഭജന രാഷ്ട്രീയമാണ്. വിഭജന രാഷ്ട്രീയത്തിനാണ് കോൺഗ്രസിനും സിപിഐഎമ്മിനും താത്പര്യം.

ഇരുമുന്നണികളുടേതും പ്രീണനരാഷ്ട്രീയമാണ്. ബിജെപിയുടേത് പ്രൊഗ്രസ് റിപ്പോർട്ട് കാർഡ് രാഷ്ട്രീയമെന്നും നദ്ദ സൂചിപ്പിച്ചു. നരേന്ദ്ര മോദി അധികാരത്തിൽ എത്തിയതിന് ശേഷമാണ് രാഷ്ട്രീയത്തിന് ഈ മാറ്റമുണ്ടായത്. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്ത് കളയൽ പാർട്ടിയുടെ പതിറ്റാണ്ടുകളായുള്ള പോരാട്ടത്തിൻ്റെ ഫലമാണ്. കേഡർ പാർട്ടി ആയിരുന്നിട്ട് പോലും അടിസ്ഥാന ആശയത്തിൽ നിന്ന് പാർട്ടി ഒരുകാലത്തും പിന്നോട്ട് പോയിട്ടില്ല. രാമക്ഷേത്രം അതിന് ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...