ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ 2024 വരെ തുടരും : അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായി ജെപി നദ്ദ തുടരും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും തീരുമാനം ഐക്യകണ്‌ഠേനയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. കോറോണ കാലത്ത് അടക്കം നദ്ദ പാർട്ടിയെ മികച്ച രീതിയിൽ നയിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ‘ജെപി നദ്ദയുടെ നേതൃത്വത്തിൽ ബിഹാറിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് ബിജെപിയ്ക്കായിരുന്നു.

മഹാരാഷ്ട്രയിൽ എൻഡിഎ ഭൂരിപക്ഷം നേടി ഉത്തർപ്രദേശിൽ വിജയിച്ചു. പശ്ചിമ ബംഗാളിൽ ഞങ്ങളുടെ എണ്ണം വർദ്ധിച്ചു. ഗുജറാത്തിലും പാർട്ടി വൻവിജയം രേഖപ്പെടുത്തി. ‘മോദിയുടെയും നദ്ദയുടെയും നേതൃത്വത്തിൽ 2024 ലെ തിരഞ്ഞെടുപ്പിൽ 2019 നേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്’ അമിത് ഷാ പറഞ്ഞു.

ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ സമാപന ദിനത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ, ബിജെപി മുഖ്യമന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളും ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തിരുന്നു. 2019ൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ കേന്ദ്രമന്ത്രിയായതോടെയാണ് ജെപി നദ്ദ ബിജെപി വർക്കിങ് പ്രസിഡന്റായി എത്തുന്നത്. 2020-ൽ നദ്ദ മുഴുവൻ സമയ പാർട്ടി അധ്യക്ഷനായി. 2024 മെയ് മാസത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ ജെപി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി...

0
തൃശൂർ: കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ...

മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനം ; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതില്‍ പരാതി...

0
പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത്...

ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടി ; അറസ്റ്റ്

0
ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി...

ജി സുധാകരന് താക്കീതുമായി സിപിഎം ; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയുടെ...

0
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ്...