Wednesday, June 26, 2024 12:28 am

ജെ.പി നദ്ദയെ ബിജെപി അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കും ; യോഗം ഡൽഹിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബി.ജെ.പി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ഇപ്പോഴത്തെ വർക്കിംഗ്‌ പ്രസിഡന്റ്‌ ജെ.പി നദ്ദയെ അധ്യക്ഷനാക്കാൻ പാർട്ടിക്കുള്ളിൽ നേരെത്തെ തന്നെ ധാരണയായിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിലേക്ക് അമിത് ഷാ മാറുന്ന പശ്ചാത്തലത്തിലാണ് ബി.ജെപി പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. നേരത്തെ നിശ്ചയിച്ചത് പോലെ അംഗത്വ വിതരണവും സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ച ശേഷമാണ് ദേശീയ അധ്യക്ഷനെ നിശ്ചയിക്കുന്നത്. അതുവരെ അമിത് ഷാ അധ്യക്ഷ പദവിയിൽ തുടരട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാർ, ജനറൽ സെക്രട്ടറിമാർ , പ്രധാന സംസ്ഥാന അധ്യക്ഷൻമാർ തുടങ്ങി നേതാക്കളെല്ലാം നാളത്തെ യോഗത്തിൽ പങ്കെടുക്കും. രാവിലെ 10 മുതൽ 12 മണി വരെ നാമനിർദേശ പത്രിക സമർപ്പണം,  ഒരു മണി വരെ സ്‌ക്രൂട്ടിനി, രണ്ട് മണി വരെ പത്രിക പിൻവലിക്കാനുള്ള അവസരം എന്നിങ്ങനെയാണ് നടപടി ക്രമങ്ങൾ. വൈകിട്ട് നാല് മണിയോടെയാണ് പ്രഖ്യാപനം. ഈ മാസം 22നാണ് ജെ പി നദ്ദ അധ്യക്ഷനായി ചുമതല ഏൽക്കുക. അമിത് ഷായുടെ വിശ്വസ്തൻ ഭൂപേന്ദ്ര യാദവ് വർക്കിംഗ്‌ പ്രസിഡന്റ്‌ ആയേക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആ‍ര്‍ടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം നാളെ

0
തിരുവനന്തപുരം: കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാർ പവർ പ്ളാന്റിന്റേയും സംസ്ഥാനതല...

ഇടനിലക്കാരൻ വഴി ഒരു ലക്ഷം രൂപ കൈക്കൂലി ; തൊടുപുഴ നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയർ...

0
തൊടുപുഴ: ഇടനിലക്കാരൻ മുഖേന കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇടുക്കി തൊടുപുഴ മുനിസിപ്പൽ അസിസ്റ്റന്റ്...

പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ നിർദ്ദേശം നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ്...

0
പത്തനംതിട്ട: പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂർ റോഡ് പണി തുടരാൻ നിർദ്ദേശം നൽകി...

വീട്ടിലും സ്കോർപിയോ കാറിലുമായി പിടികൂടിയത് 25 കിലോ കഞ്ചാവ് ; പ്രതികൾക്ക് 20 വർഷം...

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് 25 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കേസിൽ പ്രതികൾക്ക് ഇരുപത്...