ഹാജിപൂര്‍: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ. കോണ്‍ഗ്രസ് ഇപ്പോള്‍ പാകിസ്ഥാന്റെ വക്താവായി മാറിയെന്നും നഡ്ഡ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തെ സംബന്ധിച്ച് പാക് മന്ത്രിയുടെ കുറ്റസമ്മതം സൈനികരുടെ ജീവത്യാഗം ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
സ്വന്തം നേട്ടത്തിന് വേണ്ടിയുള്ള ആരോപണങ്ങളില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നില്‍ക്കണം. ഇത്തരത്തിലുള്ള രാഷ്ട്രീയം പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു നഡ്ഡയുടെ പ്രതികരണം.