തിരുവനന്തപുരം : ജനതാദൾ (എസ്) പിളർപ്പിലേക്ക്. സംസ്ഥാന സമിതി പിരിച്ചുവിട്ട നടപടി പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായതിനാൽ അസാധുവാണ്. ദേവെഗൗഡയുമായി ബന്ധം തുടരില്ലെന്നു സി.കെ.നാണു വിഭാഗം വ്യക്തമാക്കി. യോഗത്തിൽ മാത്യു ടി.തോമസിനെതിരെയും വിമർശനമുയർന്നു. ജെഡിഎസ് സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്‍റെ അധ്യക്ഷതയിലാണ് യോഗം.
സി.കെ. നാണു പ്രസിഡന്റും ജോർജ് തോമസ് സെക്രട്ടറി ജനറലുമായ ദൾ സംസ്ഥാന സമിതി പിരിച്ചുവിട്ട് മാത്യു ടി.തോമസിന്റെ നേതൃത്വത്തിൽ പുതിയ താൽക്കാലിക നേതൃസമിതിയെ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവെഗൗഡ നിയോഗിച്ചിരുന്നു. ഇത് അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചാണു ജോർജ് തോമസിന്റെ നേതൃത്വത്തിൽ വിമതർ നേതൃയോഗം വിളിച്ചത്.