വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

For full experience, Download our mobile application:
Get it on Google Play

കാസർകോട്: വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ കാസർകോട് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ഉത്തരവ്. പ്ലസ് വൺ വിദ്യാർത്ഥി ചെമ്മനാട് പഞ്ചായത്തിലെ വളപ്പോത്ത് താനം പുരക്കൽ വീട്ടിൽ പ്രേമയുടെയും സുകുമാരന്റെയും മകൻ അഭിജിത്തിനാണ് (17) നഷ്ടപരിഹാരം വിധിച്ചത്. അമ്മ പ്രേമ നൽകിയ പരാതിയിൽ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയായ റോയൽ സുന്ദരം ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. ഒരുമാസത്തിനകം തുക ഹർജിക്കാരിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ജഡ്ജി കെ. സന്തോഷ് കുമാർ ഉത്തരവിട്ടു. 2022 ഏപ്രിൽ 27-നായിരുന്നു അപകടം.

ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ അഭിജിത്ത് രാവിലെ സ്‌കൂളിലേക്ക് നടന്ന് പോകവേ പരവനടുക്കം റേഷൻ കടയ്ക്കടുത്തുവെച്ച് പിറകിൽനിന്ന് അമിതവേഗത്തിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലച്ചോറിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെയും വയനാട്ടിലെയും ആശുപത്രികളിൽ പത്ത് മാസത്തോളം ചികിത്സിച്ചെങ്കിലും ഇപ്പോഴും കിടപ്പിലാണ്. ഹർജിക്കാരിക്കുവേണ്ടി അഭിഭാഷകരായ ഇ. ലോഹിതാക്ഷൻ, രൂപാ ആനന്ദ് എന്നിവർ ഹാജരായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...

കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

0
പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല...

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...