ഡൽഹി കലാപം ; പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വടക്കുകിഴക്കൻ ഡൽഹി കലാപ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി വിനോദ് യാദവ് ഉൾപ്പെടെ 11 ജുഡീഷ്യൽ ഓഫീസർമാരെ ഡൽഹി ഹൈക്കോടതി സ്ഥലം മാറ്റി. എഎസ്ജെ യാദവിനെ കർക്കർദൂമയിൽ നിന്ന് റൂസ് അവന്യൂ കോടതിയിലേക്കാണ് മാറ്റിയത്. പകരം പ്രത്യേക ജഡ്ജി (പിസി ആക്ട്) (സിബിഐ) വീരേന്ദർ ഭട്ടിനെ കർക്കർദൂമയിലേക്ക് അയച്ചു. കലാപത്തിൽ പോലീസ് അന്വേഷണത്തെ വിമർശിച്ച് യാദവ് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. കേസുകളുടെ പുരോഗതി നിരീക്ഷിക്കാൻ പോലീസ് കമ്മീഷണർ രാകേഷ് അസ്താനയോട് ഒരു പ്രത്യേക സെൽ (എസ്ഐസി) രൂപീകരിക്കാനും ആവശ്യപ്പെട്ടു.

കലാപത്തിനിടെ ഇടതു കണ്ണിന് വെടിയേറ്റ ഒരു വ്യക്തിയുടെ പരാതിയിൽ പ്രഹസന അന്വേഷണം നടത്തിയതിന് പോലീസിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കലാപക്കേസില്‍ പോലീസുകാര്‍ കള്ളസാക്ഷ്യം പറയുകയാണെന്ന് വിനോദ് യാദവ് പറഞ്ഞിരുന്നു. പോലീസുകാരനായ ഒരു സാക്ഷി പ്രതികളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു പോലീസുകാരന് അവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും വിനോദ് യാദവ് കുറ്റപ്പെടുത്തി. മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...