കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിക്കാനൊരുങ്ങി ജഡ്ജിമാർ. ജസ്റ്റിസ് ബെച്ചു കുര്യനും ജസ്റ്റിസ് ഗോപിനാഥുമാണ് പുരോഗതി വിലയിരുത്താൻ ബുധനാഴ്ച വൈകിട്ട് 3.30നാണ സന്ദർശിക്കുക. അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുൻപ് സൗകര്യമൊരുക്കാമെന്ന് സർക്കാർ വ്യക്തമാക്കി. ബിപിസിഎൽ പ്ലാൻ്റിൻറെ നിർമാണം ഉൾപ്പെടെ സംഘം പരിശോധിക്കും. ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം ഉണ്ടായ വാർത്ത ശ്രദ്ധയിൽപെട്ടതായി സർക്കാറിനെ അറിയിച്ച ബെഞ്ച് ഇനി തീപിടിത്തം ഉണ്ടാകരുതെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.
തീ അണക്കാനുള്ള സജ്ജീകരണങ്ങൾ നേരത്തെ തയ്യാറാക്കിയിരുന്നതായി സർക്കാർ മറുപടി നൽകി.ജഡ്ജിമാരുടെ സന്ദർശന സമയത്ത് അഗ്നിരക്ഷാ സേനയുടെ പ്രാദേശിക തലവൻമാർ അവിടെ ഉണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ബ്രഹ്മപുരം കേസ് പരിഗണിക്കുന്നതിനായി കഴിഞ്ഞ വർഷമാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. തദ്ദേശ സെക്രട്ടറി ഓണ്‍ലൈനിലാണ് ഹാജരായത്.