ജിദ്ദ : വരാനിരിക്കുന്ന ഹജ്ജ് സീസണില്‍ മുസിലിങ്ങളുടെ വിശുദ്ധ നഗരമായ മക്കയില്‍ തീര്‍ഥാടകരെ പാര്‍പ്പിക്കാനുള്ള 1,860 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ സമിതിയുടെ കണക്കനുസരിച്ച് ഏകദേശം പന്ത്രണ്ട് ലക്ഷം തീര്‍ഥാടകർക്ക് ലൈസന്‍സുള്ള കെട്ടിടങ്ങളില്‍ താമസിക്കാന്‍ കഴിയും.
ഇത്തരം കെട്ടിടങ്ങളുടെ ഭൂവുടമകളില്‍ നിന്ന് ലൈസന്‍സിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി മെയ് എട്ടിന് തുലൃമായ ഇസ്‌ലാമിക മാസത്തിലെ പത്താം മാസമായ ഷവ്വാല്‍ അവസാനം വരെ അടുത്തിടെ മക്ക ഡെപൃൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ മെഷല്‍ നീട്ടിയിട്ടുണ്ട്.