ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. നവംബർ 18 വരെയാണ് കസ്റ്റഡി നീട്ടിയത്. പ്രതികളെ ഓൺലൈനായി കോടതിയിൽ ഹാജരാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. 2022 ഒക്ടോബർ 11നാണ് പത്തനംതിട്ട ഇലന്തൂരിൽ നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ വിവരം പുറത്തെത്തുന്നത്. കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. ഇലന്തൂരിലെ സരോജിനി കൊലക്കേസിലാണ് ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവരെ ചോദ്യം ചെയ്തത്. കഴിഞ്ഞയാഴ്ച വിയ്യൂർ ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യൽ. സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തതാണെന്നും തെളിവുകൾ ഒന്നും കിട്ടിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 2014 സെപ്റ്റംബറിലാണ് വീട്ടുജോലിക്ക് പോയ സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹസാഹചര്യത്തിൽ വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. 2018ൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് കൂടി...

ഹോർമുസ് കടലിടുക്ക് ഗതാഗതം ; നയതന്ത്ര ചർച്ചയിൽ 48 മണിക്കൂറിനുള്ളിൽ തീരുമാനമെന്ന് ട്രംപ്

0
മസ്‌ക്കറ്റ് : ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ- ഒമാൻ നയതന്ത്ര...

അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം ; പാർലമെൻ്റ് നടപടികൾ ഇന്നും തടസ്സപ്പെട്ടു

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ അമിത് ഷാ മറുപടി...

സിജെപി രാഷ്ട്രീയ പാർട്ടി ആവില്ല : പ്രതിഷേധം വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങില്ല ;...

0
മുംബൈ : ജാർഖണ്ഡിലെ വിദ്യാർത്ഥികൾക്കൊപ്പം സമരത്തിൽ ഒപ്പം ചേരുമെന്ന് സിജെപി സ്ഥാപകൻ...