സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ഇന്ന് എസ്‌റ്റോണിയക്കെതിരെ ; ജൂലിന്‍ അല്‍വാരസ് ടീമിലെത്തും

For full experience, Download our mobile application:
Get it on Google Play

മാഡ്രിഡ് : ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ഇന്ന് എസ്റ്റോണിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയ്ക്കാണ് കളി തുടങ്ങുക. യുറോ കപ്പ് ജേതാക്കളായ ഇറ്റലിയെ തോല്‍പിച്ച് ഫിനലിസിമ കിരീടം നേടിയ ആത്മവിശ്വാസവുമായാണ് ലിയോണല്‍ മെസിയും സംഘവും ഇറങ്ങുന്നത്. ഇറ്റലിക്കെതിരെ ഇറങ്ങിയ ടീമില്‍ പകുതിയിലേറെ താരങ്ങള്‍ക്ക് കോച്ച് ലിയോണല്‍ സ്‌കലോണി വിശ്രമം നല്‍കുമെന്നാണ് സൂചന. യുവതാരം ജൂലിയന്‍ അല്‍വാരസ് മുന്നേറ്റനിരയില്‍ മെസിയുടെ പങ്കാളിയാവും. തുടര്‍ച്ചയായ മുപ്പത്തിരണ്ട് കളിയില്‍ തോല്‍വി അറിയാതെയാണ് മെസിയും സംഘവും എസ്റ്റോണിയക്കെതിരെ ഇറങ്ങുന്നത്.

അതേസമയം ജൂലിയന്‍ അല്‍വാരസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സൂപ്പര്‍താരമായി മാറുമെന്ന് അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ ടീം വിട്ട സെര്‍ജിയോ അഗ്യൂറോയ്ക്ക് പകരം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയ താരമാണ് ജൂലിയന്‍ അല്‍വാരസ്. അര്‍ജന്റൈന്‍ ഫുട്‌ബോളിലെ പുതിയ പ്രതീക്ഷയാണ് ഇരുപത്തിരണ്ടുകാരനായ ജൂലിയന്‍ അല്‍വാരസ്. റിവര്‍പ്ലേറ്റ് താരമായ അല്‍വാരസ് കഴിഞ്ഞയാഴ്ച ഒറ്റമത്സരത്തില്‍ ആറ് ഗോള്‍ നേടിയിരുന്നു.

ഈ സ്‌കോറിംഗ് മികവ് തന്നെയാണ് പ്രീമിയര്‍ ലീഗ് ചാന്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ആകര്‍ഷിച്ചത്. ജനുവരിയില്‍ തന്നെ അല്‍വാരസുമായി കരാറില്‍ എത്തിയെങ്കിലും സീസണ്‍ അവസാനിക്കുംവരെ റിവര്‍പ്ലേറ്റില്‍ തുടരാന്‍ സിറ്റി സമ്മതിക്കുകയായിരുന്നു. പെപ് ഗാര്‍ഡിയോളയുടെ ശിക്ഷണത്തില്‍ അല്‍വാരസ് സൂപ്പര്‍താരമായി മാറുമെന്നും മാര്‍ട്ടിനസ്. അര്‍ജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തില്‍ പങ്കാളിയായ ജൂലിയന്‍ അല്‍വാരസ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെതിരെ ആദ്യ അന്താരാഷ്ട്രഗോളും സ്വന്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...