വിവാദ കേന്ദ്രമായി മാറി ജണ്ടായിക്കല്‍ വാതക ശ്മശാനം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇന്ന് ഉദ്ഘാടന മാമാങ്കം ഗംഭീരമായി നടത്താനിരിക്കെ വിവാദ കേന്ദ്രമായി മാറി ജണ്ടായിക്കല്‍ വാതക ശ്മശാനം. നാലു പഞ്ചായത്തുകളിലെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നതിനായി പഞ്ചായത്ത് ഫണ്ടും എം.എല്‍.എ ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ച വാതക ശ്മശാനമാണ് വിവാദമായി മാറിയത്. റാന്നി ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പുതുശേരിമല മുസ്ലിം കോളനിയിലെ താമസക്കാരന്‍ തേവരുപാറ വീട്ടില്‍ ദാമോധര(67)ന്‍റെ മരണമാണ് വിവാദമായത്.

ചെറിയ ഷെഢില്‍ കഴിയുന്ന ദാമോധരന് മൃതദേഹം അടക്കം ചെയ്യാന്‍ സ്ഥലമില്ലായിരുന്നു. തുടര്‍ന്ന് വാര്‍ഡംഗം എം.എസ് വിനോദ് റാന്നി, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റുമാരെ ബന്ധപ്പെട്ടെങ്കിലും ഉദ്ഘാടനം കഴിയാതെ മൃതദേഹം സംസ്ക്കരിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇവര്‍ മനുഷത്വരഹിതമായി പെരുമാറിയതായി ആരോപിച്ചു സമൂഹമാധ്യമങ്ങള്‍ വഴി മെസേജ് വന്നിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലുമായി സമൂഹമാധ്യമങ്ങള്‍ മാറി.

കഴിഞ്ഞ ഭരണസമതിയുടെ നേതൃത്വത്തില്‍ ശ്മശാനത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പണി ഇഴഞ്ഞു നീങ്ങുകയായിരുന്നു. പുതുക്കിയ കരാറിന്‍റെ ഭാഗമായാണ് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായത്. ചെറുകോല്‍, അങ്ങാടി, റാന്നി, പഴവങ്ങാടി എന്നീ പഞ്ചായത്തുകളിലെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുവാനാണ് ശ്മശാനം പൂര്‍ത്തീകരിച്ചത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളി

0
കോഴിക്കോട് : കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ...

ഷാൾ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറിൽ കുരുങ്ങി ; തൃശൂരിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

0
പുതുരുത്തി : സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക്...

കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത , സിഎജി റിപ്പോർട്ട് സഭയിൽ

0
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ​ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം....