ജൂണ്‍ 29 സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഡേ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പൊതുജനങ്ങള്‍ക്കിടയില്‍ സെന്‍സസ് അവബോധം സൃഷ്ടിക്കുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജൂണ്‍ 29 ന് ജില്ലയില്‍ സെല്‍ഫ് എന്യൂമറേഷന്‍ ഡേ ആചരിക്കും. സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ സംബന്ധിച്ച പ്രത്യേക ബോധവല്‍കരണ പരിപാടികള്‍/ലഘുലേഖ വിതരണം സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഐ.ടി.ഐ/പോളിടെക്നിക് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികള്‍ വഴി വീടുകളിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിന് പ്രത്യേക അസംബ്ലികളും ബോധവല്‍കരണ ക്ലാസും ഡിജിറ്റല്‍ പ്രചാരണങ്ങളും നടത്തും.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരുക്കിയിട്ടുള്ള സഹായ കേന്ദ്രങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് സെന്‍സസ് പോര്‍ട്ടല്‍/ആപ്പ് വഴി സെല്‍ഫ് എന്യുമറേഷന്‍ ചെയ്യാനാകും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, കുടുംബശ്രീ നെറ്റ്വര്‍ക്കുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ വഴി ഈ ദിനത്തിന്റെ പ്രാധാന്യവും സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുന്ന രീതിയും വ്യക്തമാക്കുന്ന വിവരം പരമാവധി പ്രചരിപ്പിക്കും. ജില്ലയില്‍ ഇതുവരെ (ജൂണ്‍ 27, വൈകിട്ട് നാല്) 26,378 കുടുംബങ്ങള്‍ സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....