വ്യോമഗതാഗതം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ ; വിമാന സര്‍വീസ് നിര്‍ത്തിവെച്ച മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നടപടി കേന്ദ്രം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ച മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നടപടി കേന്ദ്രം റദ്ദാക്കി. വ്യോമഗതാഗതം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമായതിനാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം നടപ്പാകില്ല. കൊറോണ വ്യാപനം ഫലപ്രദമായി തടയുന്നതിനായി അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കൊപ്പമാണ് വിമാനം ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസിന് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.

ഞായറാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയില്‍ എത്തിച്ചേരുന്ന എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളും മാര്‍ച്ച്‌ 31 വരെ നിര്‍ത്തി വെക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇതിന് തൊട്ടു പിന്നാലെ ഈ ഉത്തരവ് റദ്ദാക്കിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അരുണ്‍ കുമാര്‍ അറിയിച്ചു. വിമാനത്താവളം അടച്ചിട്ടില്ലെന്നും വിമാനസര്‍വീസുകള്‍ തുടരുമെന്നും അറിയിപ്പിലുണ്ട്. അതേസമയം റോഡ് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ വിമാനത്താവളത്തിലേക്കും വിമാനത്താവളത്തില്‍ നിന്നുമുള്ള യാത്രകള്‍ തടസ്സപ്പെടും.

എന്നാല്‍ വിമാനത്താവളം ഉള്‍പ്പെടെ മൊത്തത്തിലുള്ള അടച്ചിടലാണ് ഡല്‍ഹിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഡല്‍ഹി സര്‍ക്കാരിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. കര്‍ശന ഗതാഗതനിയന്ത്രണങ്ങളാണ് മാര്‍ച്ച്‌ 23 മുതല്‍ നടപ്പിലാക്കുന്നത്. വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് തുടര്‍ യാത്രയ്ക്ക് ബുദ്ധി മുട്ടേണ്ടി വരും. 25 ശതമാനം ബസ് സര്‍വീസിന് മാത്രമാണ് അനുമതി നല്‍കുന്നത്. ടാക്‌സിയോ ഓട്ടോറിക്ഷയോ ലഭിക്കാനിടയില്ല. എന്തു കൊണ്ടാണ് വിമാനസര്‍വീസുകള്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാശിപിടിക്കുന്നതെന്ന കാര്യം വ്യക്തമാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...