നിയയുടെ ഓർമ്മയ്ക്ക് ഒരു വയസ്സ് : സിസ്റ്റത്തിന്റെ അനാസ്ഥയ്‌ക്കെതിരെ നീതിക്കായുള്ള ഒരമ്മയുടെ പോരാട്ടം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തെരുവുനായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയാ ഫൈസൽ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ എട്ടിനാണ് വിളക്കുടിയിലെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന നിയയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. ഈ കുരുന്നിന്റെ മരണം കേവലം ഒരു അപകടമല്ല മറിച്ച് വ്യവസ്ഥിതിയുടെയും ചികിത്സാസംവിധാനങ്ങളുടെയും വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി നീതിക്കായുള്ള പോരാട്ടത്തിലാണ് നിയയുടെ മാതാവ് ഹബീറ.

നിയയുടെ ചികിത്സയിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കാണിച്ച് കൊല്ലം ജില്ലാ ആശുപത്രിയിലെ സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാരെ പ്രതിചേർത്ത് പോലീസ് അന്വേഷണം പുനരാരംഭിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഉദാസീനതയാണ് നിയയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോൾ അസുഖം എന്താണെന്ന് തിരിച്ചറിയുന്നതിൽ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചതായും ഇനി കുട്ടിയെ തിരിച്ചു കിട്ടില്ലെന്ന് പറഞ്ഞ ഘട്ടത്തിൽ എന്തുചെയ്യണമെന്നറിയാതെ തങ്ങൾ തകർന്നുപോയെന്നും കുടുംബം പറയുന്നു.

നിയയുടെ വേർപാടിന് ശേഷവും വിളക്കുടി പ്രദേശത്ത് തെരുവുനായ ഭീഷണിക്ക് അറുതിയായിട്ടില്ല. ഒരാഴ്ച മുമ്പ് നിയയുടെ സഹോദരൻ ഇശാലിനെയും നായ്ക്കൾ കടിക്കാൻ ഓടിച്ചിരുന്നു. “മനുഷ്യനല്ലേ, നമുക്ക് ജീവിച്ചുപോകണ്ടേ?” എന്ന് ചോദിക്കുന്ന ഹബീറ സ്വന്തം മകൾക്ക് സംഭവിച്ച ഗതി ഇനിയൊരു കുടുംബത്തിനും ഉണ്ടാകരുത് എന്ന ഉറച്ച തീരുമാനത്തിലാണ്. കഴിഞ്ഞ മാസം 20-ന് ഒൻപതാം ജന്മദിനം ആഘോഷിക്കേണ്ടിയിരുന്ന നിയയുടെ ഓർമ്മകൾക്ക് മുന്നിൽ നീതി തേടി ഈ അമ്മ തന്റെ ഒറ്റയാൾ പോരാട്ടം തുടരുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...

ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍

0
കോഴിക്കോട്: കേരളത്തിലെ പ്രധാനപ്പെട്ട ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട്...

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...