ജസ്റ്റിസ് മൻമോഹൻ സുപ്രീംകോടതി ജഡ്‌ജി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൻമോഹനെ സുപ്രീംകോടതി ജഡ്‌ജിയായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിക്കുകയായിരുന്നു. സുപ്രീം കോടതിയിൽ ഡൽഹി ഹൈക്കോടതിയുടെ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ജസ്റ്റിസ് മൻമോഹന് സ്ഥാനക്കയറ്റം നൽകിയത്. നിലവിൽ അവിടെ നിന്നുള്ള ഒരു ജഡ്‌ജി മാത്രമാണ് സുപ്രീംകോടതിയിലുള്ളത് – ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ജസ്റ്റിസ് മൻമോഹൻ ചുമതലയേൽക്കുന്നതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ അംഗബലം 33 ആകും.

പൂർണ അംഗബലത്തിലെത്താൻ 34 ജഡ്‌ജിമാർ വേണം. ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി മുതിർന്ന ജഡ്‌ജി വിഭു ബബ്രുവിനെ നിയമിച്ചു. ഹൈക്കോടതി ജഡ്‌ജിമാരുടെ ദേശീയ സീനിയോറിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജസ്റ്റിസ് മൻമോഹൻ. 2008 മാർച്ച് 13ന് ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി. കഴിഞ്ഞ സെപ്‌തംബർ 29ന് ചീഫ് ജസ്റ്റിസായി. നവംബർ 28നാണ് ജസ്റ്റിസ് മൻമോഹനെ സുപ്രീംകോടതി ജഡ്‌ജിയാക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്. മുൻ കേന്ദ്രമന്ത്രിയും ജമ്മു കാശ്മീർ ഗവർണറുമായിരുന്ന ജസ്മോഹൻ മൽഹോത്രയാണ് പിതാവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...