മസ്‌ക്കറ്റ് : കോവിഡ് ബാധിച്ച് മരിച്ച പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്റ്റിൻ വർഗീസിന്റെ മൃതദേഹം ഇന്ന് മസ്കറ്റില്‍ സംസ്കരിച്ചു. ഇന്ന് ഉച്ചക്ക് 12.30ന് മസ്‌ക്കറ്റിലെ പിഡിഒ സെമിത്തേരിയിൽ ഒമാൻ ആരോഗ്യമന്ത്രലയത്തിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്കാരം നടത്തിയത്. മരണാനന്തര ശുശ്രുഷകൾക്ക് മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹായിടവക അസിസ്റ്റന്റ് വികാരി ഫാദര്‍ ബിജോയ് വർഗീസ് കാർമികത്വം വഹിച്ചു. ഇടവക അംഗങ്ങളും ഭരണസമിതി അംഗങ്ങളും ശുശ്രൂഷകളില്‍ പങ്കെടുത്തു. മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ സജീവ അംഗമായിരുന്നു ജസ്റ്റിൻ വർഗീസ്.
https://www.facebook.com/mediapta/videos/956429544806540/