Saturday, December 9, 2023 6:56 am

കെഎസ്ആര്‍ടിസി മുതല്‍ അണ്ടിക്കമ്പനി വരെ കൊണ്ടു നടന്നിട്ടും സെന്‍കുമാരന്‍ സാറിന് ഇപ്പോഴും ഒന്നും പുടിയില്ല ; വായടപ്പിക്കുന്ന മറുപടിയുമായി ജ്യോതി ചാമക്കാലയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

കൊച്ചി : കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തന്റെ  ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ടി പി സെൻകുമാറിനെ ഡിജിപിയാക്കിയതെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ചെന്നിത്തലയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാ‍ർ ചാമക്കാലയും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജ്യോതികുമാറിന്റെ  പ്രതികരണം.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

ചെന്നിത്തല നടത്തിയ പ്രസ്താവനയോട് ഇതുവരെയും സെൻകുമാർ പ്രതികരിച്ചിട്ടില്ല. തുടർച്ചയായി സംഘപരിവാർ അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് സെൻകുമാറിനെ തള്ളിപ്പറ‍ഞ്ഞ് ചെന്നിത്തല രംഗത്തെത്തിയത്. സീനിയോരിറ്റി മറികടന്നാണ് താൻ സെൻകുമാറിനെ ഡിജിപി ആക്കിയെതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ജ്യോതികുമാറിന്റെ  ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

സെന്‍കുമാര്‍ സാറിന്റെ  മറുപടി വരുമെന്ന് പേടിച്ച് മുട്ടിടിച്ച് ഇരിക്കുകയാണ് പ്രതിപക്ഷനേതാവ്….!!! ഇരിങ്ങാലക്കുടയിലോ ചാലക്കുടിയിലോ എങ്ങോ ആണത്രെ ആ മഹാസംഭവം നടക്കാന്‍ പോവുന്നത്. ഒന്നു പോടപ്പ…

സംഘിത്തരം എന്ന മനോരോഗം ബാധിച്ചയാളെയാണല്ലോ സംസ്ഥാന പോലീസിന്റെ  താക്കോല്‍ ഏല്‍പ്പിച്ചത് എന്നോര്‍ത്ത് മനസ്തപിക്കുന്നു എന്ന് ശ്രീ രമേശ് ചെന്നിത്തല പറഞ്ഞത് ആത്മാര്‍ഥതമായിത്തന്നെയാണ്. സൈക്കോസിസിന്റെ  അവസ്ഥാന്തരങ്ങളില്‍ നന്നായി അഭിനയിക്കുന്ന സെന്‍കുമാരനെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരിക്കല്‍ പരസ്യമായി ഒരു പോലീസുകാരന്റെ  കോളറില്‍ കുത്തിപ്പിടിച്ചപ്പോളാണ് ദ്വന്ദവ്യക്തിത്വം ആദ്യം കേരളം കണ്ടത്. ഗംഗേ ! എന്ന മനോജ് ഏബ്രഹാമിന്റെ  ഒറ്റവിളിയാണ് അന്ന് കേരള പോലീസിന്റെ  മാനം രക്ഷിച്ചത്.

പിണറായി വിജയന്‍ ലോകനാഥ് ബെഹ്റയെ കൊണ്ടു നടക്കുന്നതുപോലെ ഡിജിപിയെ അടുക്കളപ്പുറത്തിരുത്തുന്ന പരിപാടി അന്നത്തെ ആഭ്യന്തരമന്ത്രിക്കില്ലായിരുന്നതുകൊണ്ട് ഈ ദ്വന്ദവ്യക്തിത്വം മനസിലാക്കാനും കഴിഞ്ഞില്ല. ഇപ്പോള്‍ ഹിന്ദു രാഷ്ട്രമുണ്ടാക്കാനുള്ള ഓട്ടത്തിലാണ് ബഹുമാനപ്പെട്ട മുന്‍ ഡിജിപി അദ്ദ്യേം.“മൃദുഭാവെ ദൃഢ കൃത്യേ” എന്ന സേനയുടെ ആപ്തവാക്യം അദ്ദേഹം നെഞ്ചേറ്റിയത് എങ്ങനെയെന്ന് മലയാളിക്ക് നന്നായി മനസിലായി. “മൃദുഭാവം” ഇഷ്ടമില്ലാത്തവരുടെയെല്ലാം അപ്പനുവിളിക്കുന്നതില്‍ തെളിഞ്ഞുനില്‍ക്കുന്നു; “ദൃഢകൃത്യം” മുസ്ലീം വിരോധമെന്ന വിഷം ചീറ്റലിലൂടെ പ്രകടമാണ്. പക്ഷേ തെക്കുവടക്ക് എല്ലാ ജില്ലയിലും പോയി കാക്കിയിട്ടവരുടെ സല്യൂട്ട് വാങ്ങിയിട്ടും കെഎസ്ആര്‍ടിസി മുതല്‍ അണ്ടിക്കമ്പനി വരെ കൊണ്ടു നടന്നിട്ടും സെന്‍കുമാരന്‍ സാറിന് ഇപ്പോഴും പിടികിട്ടാത്ത ഒന്നുണ്ട്.

അത് മലയാളിയുടെ മനസാണ്…സാര്‍ എത്ര അലറിക്കുരച്ചാലും മലയാളി മാറില്ല…

സര്‍,
ഇത് ഗുരുദേവന്‍റെ മണ്ണാണ്ണ്, മന്നത്തു പദ്മനാഭന്‍റെ മണ്ണാണ്ണ്, നൂറു സെന്‍കുമാരന്‍മാര്‍ നൂറ്റാണ്ട് വിചാരിച്ചാലും മലയാളിയുടെ മനസിലെ മതേതരത്വത്തിന് , ജനാധിപത്യ ബോധത്തിന് ഒരു മാറ്റവും വരില്ല…..

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

0
ന്യൂഡൽഹി : ഇക്കഴിഞ്ഞ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന...

സൗദി സന്ദർശിച്ച് പുടിൻ ; പശ്ചിമേഷ്യൻ മേഖലയുടെ സുസ്ഥിരതക്ക് റഷ്യയോടൊപ്പം പ്രവർത്തിക്കുമെന്ന് കിരീടാവകാശി

0
റിയാദ് : പശ്ചിമേഷ്യയിൽ രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന്...

കാനം രാജേന്ദ്രന് വിട ; തിരുവനന്തപുരത്ത് ഇന്ന് പൊതുദര്‍ശനം നടക്കും

0
തിരുവനന്തപുരം : അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് അന്ത്യാഞ്ജലിയര്‍പ്പിച്ച് കേരളം....

വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങി ; 22 വയസുകാരന് ദാരുണാന്ത്യം

0
ഭോപ്പാല്‍ : വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം....