കൊട്ടാരക്കര : കെ.എസ്.ആര്‍.ടി.സി. ബസില്‍ വെച്ച് യാത്രക്കാരിയുടെ മാലകവര്‍ന്ന തമിഴ്‌നാട് സ്വദേശിനിയെ പോലീസ് പിടികൂടി . തൂത്തുക്കുടി സ്വദേശിനി കീര്‍ത്തി(29)യാണ് അറസ്റ്റിലായത് . കൊട്ടാരക്കര സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം നടന്നത് .മൈലം കൊച്ചാലുംമൂട് നാരായണവിലാസത്തില്‍ ദേവകിയമ്മ(67)യുടെ സ്വര്‍ണമാലയാണ് ഇവര്‍ അപഹരിച്ചത് . മാല തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ.മോഹനന്‍, വനിത എസ്.ഐ. മോനിക്കുട്ടി, പോലീസ് ഉദ്യോഗസ്ഥരായ ലീന, ഷൈനി, ലത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .
കെ.എസ്.ആര്‍.ടി.സി. ബസില്‍ മാല മോഷണം ; തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍
RECENT NEWS
Advertisment